കൊല്ലം: മോഷണത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു പതിപ്പ് കോട്ടുക്കൽ നിവാസികൾ ആദ്യമായി കേൾക്കുകയാവും. കോട്ടുക്കല്ലിൽ സ്ത്രീകൾ ചേർന്ന് നടത്തിവരുന്ന ഹോട്ടലാണ് അഖില. ഇവിടെയാണ് കഴിഞ്ഞദിവസം രാത്രി കള്ളൻ കയറിയത്. ഹോട്ടലിന്റെ മുൻഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്താണ് കള്ളൻ അകത്തു കടന്നത്. ഹോട്ടലിനകത്ത് പഴങ്കഞ്ഞിയും വറുത്ത മീനും ഏത്തപ്പഴവും ബാക്കിയുണ്ടായിരുന്നു. മിച്ചം ഉണ്ടായിരുന്ന ഭക്ഷണം മുഴുവൻ കള്ളൻ മതിയാവോളം തിന്ന് തീർത്തു. ഭക്ഷണം കഴിച്ചതിനുശേഷം ഹോട്ടലിൽ ഉണ്ടായിരുന്ന ഹോം തിയേറ്ററുമായാണ് കള്ളൻ സ്ഥലം വിട്ടത്.
ഇതേ ദിവസം രാവിലെ ഹോട്ടലിന്റെ സമീപ വഴിയിലൂടെ സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയുടെ മാല മോഷ്ടിക്കാനുള്ള ശ്രമം ഒരാൾ നടത്തിയിരുന്നു. പുറകിലൂടെ എത്തി സ്വർണ്ണമാല വലിച്ചു പൊട്ടിക്കാനാണ് ശ്രമിച്ചത്. പിടിവലിയിൽ വിദ്യാർത്ഥിനിയുടെ കഴുത്തിനും പരിക്കേറ്റു.നാട്ടുകാർ ഉടൻ ഓടിക്കൂടിയതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. കടയ്ക്കുള്ളിൽ നടന്ന മോഷണവും രാവിലെ നടന്ന സംഭവവും തമ്മിൽ ബന്ധമുണ്ടോ എന്ന് സംശയമുണ്ടെന്നും അതേസമയം പ്രദേശത്ത് മോഷണ ശല്യം വർദ്ധിക്കുയാണെന്നും നാട്ടുകാർ പറഞ്ഞു. കടക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.
Comments