സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് സർക്കാർ ജീവനക്കാരനായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത് തികച്ചും ബഹുമതി; റോസ്ഗർ മേളയിൽ ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
Monday, June 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് സർക്കാർ ജീവനക്കാരനായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത് തികച്ചും ബഹുമതി; റോസ്ഗർ മേളയിൽ ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 12:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിവിധ കേന്ദ്ര സർക്കാർ സർവീസുകളിലേക്ക് 70,000 പേരെ നിയമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു നിയമനം നൽകിയ വിവരം അദ്ദേഹം പങ്കുവെച്ചത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതകാലം ആഘോഷിക്കുന്ന കാലഘട്ടത്തിൽ സർക്കാർ ജീവനക്കാരനായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത് ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പ്രമേയം ഈ രാജ്യത്തെ ജനങ്ങൾ ഏറ്റെടുത്തുവെന്നും അതിനുള്ള ഉദാഹരണമാണ് ഉദ്യോഗാർത്ഥികളുടെ കടന്നുവരവെന്നും ചടങ്ങിൽ നിയമിതരായവരെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത 25 വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഇടംപിടിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇതുവഴി തൊഴിലവസരങ്ങളും പൗരന്മാരുടെ വരുമാനവും വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്കിംഗ് മേഖലയിൽ രാജ്യം കൈവരിക്കുന്ന പുരോഗതിയെ ലോക രാജ്യങ്ങൾ പോലും മാതൃകയാക്കുന്നു. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് രാജ്യത്തുണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വൻ തകർച്ച നേരിട്ട ബാങ്കിംഗ് മേഖലയെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് കരകയറ്റാനായത്. ഡിജിറ്റലായി ബാങ്ക് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ന് ഭാരതീയർക്കാകുന്നു. പാവപ്പെട്ടവരെ സഹായിക്കാനായി നിരവധി സംവിധാനങ്ങളാണ് രാജ്യത്ത് ഇന്നുള്ളത്. പലിശ രഹിതവും കുറഞ്ഞ പലിശയുള്ളതുമായ നിരവധി ലോണുകളും മറ്റ് സാമ്പത്തിക സഹായങ്ങളുമാണ് സർക്കാർ നൽകുന്നത്. കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് വമ്പൻ അഴിമതികൾ നടന്ന സ്ഥാനത്താണ് ബൃഹത്തായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞതെന്നും അദ്ദേഹം സൂചിപ്പിച്ചു.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച റോസ്ഗർ മേളയുടെ ഏഴാം ഘട്ടമാണ് ഇന്ന് നടന്നത്. രാജ്യത്ത് 44 ഇടങ്ങളിലായി 70,000 പേർക്ക് നിയമനക്കത്ത് കൈമാറും. രാജ്യത്തുടനീളം തിരഞ്ഞെടുക്കുന്നവരെ റവന്യൂ വകുപ്പ്, ധനകാര്യ സേവന വകുപ്പ്, തപാൽ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം , ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, ജലവിഭവ വകുപ്പ്, ആഭ്യന്തര മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് നിയമനം.

Tags: pm modiROZGAR MELA
ShareTweetSendShare

More News from this section

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ പണം മാറ്റിവെച്ചു; പ്രിയതമയെ മരണം തട്ടിയെടുത്തു; 25 ലക്ഷം സൈന്യത്തിന് സംഭാവന ചെയ്ത് ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

ബിജെപി വന്നു തടസ്സം മാറി; കൊൽക്കത്ത വിമാനത്താവളത്തിലെ മസ്ജിദ് മാറ്റി സ്ഥാപിക്കും; 136 വർഷം പഴക്കമുള്ള പള്ളി സ്ഥിതി ചെയ്യുന്നത് റൺവേയിൽ; നടപടി രാജ്യസുരക്ഷ മുൻനിർത്തി

92 കോടി മാവോവാദി മേഖലകളിലേക്ക് ഒഴുക്കി; അമേരിക്കൻ മിഷണറി സംഘടനയ്‌ക്കെതിരെ യുഎപിഎ; ദി തിമോത്തി ഇനിഷ്യേറ്റീവ് രാജ്യസുരക്ഷയ്‌ക്ക് ഭീഷണി

ഉത്തർപ്രദേശിൽ വൻ പോലീസ് ഏറ്റുമുട്ടൽ; സന്യാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് വീഴത്തി

ചരിത്രം കുറിച്ച് നരേന്ദ്ര മോദി സ്ലൊവാക്യയില്‍; 1993-ന് ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം പ്രവര്‍ത്തനസജ്ജം; ഉദ്ഘാടന വിമാനത്തില്‍ ലക്‌നൗവിലേക്ക് 172 കര്‍ഷകര്‍; ആദ്യ വര്‍ഷം ലക്ഷ്യമിടുന്നത് 50 ലക്ഷം യാത്രക്കാരെ

Latest News

മാസപ്പടി കേസ്; ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല ജീവനെടുത്തു; കോഴിക്കോട് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ മരിച്ചു

മുഖ്യമന്ത്രിയെ ഓവർടേക്ക് ചെയ്ത് ചെന്നിത്തല; തിരുവനന്തപുരത്തേ ഉദ്ഘാടന ചടങ്ങ് നടക്കുന്നതിന് മുൻപേ തൃശൂരിൽ ഉദ്ഘാടനം; ഭിന്നതയുടെ തുടർച്ച സൗജന്യയാത്രാ പദ്ധതിയിലും

നൂറ് വർഷമായി തുറന്ന മൈതാനങ്ങളിലാണ് ശാഖകൾ നടത്തുന്നത്; പുതിയതായി ഒരു രജിസ്ട്രേഷന്റെ ആവശ്യമില്ല; ഇത്തരം നിർദ്ദേശങ്ങൾക്കു പിന്നിൽ രാഷ്‌ട്രീയ താത്പര്യം: ഡോ. മോഹൻ ഭാഗവത്

യുഎസ് – ഇറാന്‍ യുദ്ധത്തിന് വിരാമം; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ധാരണ; സമാധാന കരാര്‍ ജൂണ്‍ 19-ന് ഒപ്പുവെക്കും

സംഘത്തിന് ആരും അന്യരല്ല, ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയും ക്ഷേമവും മാത്രമാണ് സംഘത്തിന്റെ ലക്ഷ്യം: ഡോ. മോഹൻ ഭാഗവത്

സൈനികരുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം വരുത്താന്‍ തീരുമാനം; ദേശീയതയും ആധുനികതയും കോര്‍ത്തിണക്കി പുതിയ യൂണിഫോമുകള്‍

വിസികളുടെ ആര്‍എസ്എസ് വേദി പങ്കിടല്‍ വിവാദം: വി.ഡി. സതീശന്റേത് രാഷ്‌ട്രീയ കാപട്യം, തീവ്രവാദ ശക്തികളുടെ പിന്തുണയുള്ളവര്‍ക്ക് മതേതരത്വം പറയാന്‍ എന്ത് അവകാശം?; രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies