വമ്പൻ അവസരം! കടൽ കടന്നുള്ള യാത്രയ്ക്ക് അവസരമൊരുക്കി ഐആർസിടിസി; കുറഞ്ഞ ചെലവിൽ മികച്ച യാത്ര; അറിയാം പുതിയ ടൂർ പാക്കേജിനെ കുറിച്ച്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വമ്പൻ അവസരം! കടൽ കടന്നുള്ള യാത്രയ്‌ക്ക് അവസരമൊരുക്കി ഐആർസിടിസി; കുറഞ്ഞ ചെലവിൽ മികച്ച യാത്ര; അറിയാം പുതിയ ടൂർ പാക്കേജിനെ കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 01:48 pm IST
Facebook
Twitter
WhatsAppTelegram

കുറഞ്ഞ ചെലവിൽ പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇന്ത്യൻ റെയിൽവേ അവസരമൊരുക്കുന്നുണ്ട്. ടൂറിസ്റ്റ് ട്രെയിനുകളായ ഭാരത് ഗൗരവ് ട്രെയിനിൽ വഴിയാണ് സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ എല്ലാ വിധ സഹായങ്ങളോടെയും യാത്രകൾ സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ പ്രധാനമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൂടെ എല്ലാം തന്നെ വിവിധ പാക്കേജുകൾ പ്രഖ്യാപിച്ച് ഭാരത് ഗൗരവ് ട്രെയിൻ സർവീസ് നടത്താറുണ്ട്. ഇപ്പോഴിതാ, കടൽ കടന്നും യാത്രയ്‌ക്ക് സൗകര്യമൊരുക്കുകയാണ് ഐആർസിടിസി.

പ്രകൃതി സ്‌നേഹികൾ മുതൽ സാഹസിക സഞ്ചാരികൾ വരെ ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യയിലെ ബാലി. ഇന്ത്യയിൽ നിന്ന് അധികം ചെലവില്ലാതെ പോയിവരാവുന്ന ഒരിടമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ അതിലും കുറഞ്ഞ ചെലവിൽ ട്രെയിനിൽ പോകാൻ അവസരം ലഭിച്ചാലോ! സഞ്ചാരപ്രേമികൾക്കായി ബാലി ടൂർ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് ഐആർസിടിസി.

ബാലിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരമുണ്ടാകും. അഞ്ച് രാത്രിയും ആറ് പകലും ഉൾപ്പെടുന്നതാണ് ബാലി പാക്കേജ്. ഉൾവാത്ത ക്ഷേത്രം, കിന്റമണി വില്ലേജ്, ഉബുദ് കോഫി പ്ലാന്റേഷൻ, ഉബുദ് റോയൽ പാലസ്, ഉബുദ് പരമ്പരാഗത ആർട്ട് മാർക്കറ്റ്, ബാലി സഫാരി & മറൈൻ പാർക്ക് വിത്ത് ജംഗിൾ ഹോപ്പർ പാസ്, തൻജംഗ് ബെനോവ ബീച്ച്, ടർട്ടിൽ കൺസർവേഷൻ ഐലൻഡ്, താനൂർ ലോട്ട് എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്.

ബാലിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ നാല് രാത്രികൾക്കുള്ള താമസ സൗകര്യവും പാക്കേജിൽ ഉൾപ്പെടുന്നു. മൂന്ന് നേരത്തെ ആഹാരവും ഇതിൽ ഉൾപ്പെടുന്നു. സന്ദർശിക്കുന്ന സ്ഥലങ്ങളിൽ പ്രവേശന ഫീസും, മടക്കയാത്രയ്‌ക്കായി എയർ ഏഷ്യ എയർലൈൻസിൽ ടിക്കറ്റും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാഷ കൈകാര്യം ചെയ്യുന്നതിനായി ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള ഗൈഡിനെയും യാത്രക്കാർക്ക് നൽകുന്നു. വിസ നിരക്കുകൾ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ല.

92,000 രൂപ മുതലാണ് പാക്കേജ് ആരംഭിക്കുന്നത്. ലക്‌നൗവിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഇരട്ട, ട്രിപ്പിൾ ഒക്യുപ്പൻസിക്ക് ഒരാൾക്ക് 92,700 രൂപയും സിഗ്‌നൽ ഒക്യുപ്പൻസിക്ക് 1,01,400 രൂപയുമാണ്. കുട്ടികളുമായി യാത്രചെയ്യുന്നവർക്ക് അധിക ബെഡ് സൗകര്യവുമുണ്ട്. അഞ്ച് മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് 88,000 രൂപയാണ് നിരക്ക്. അധിക ബെഡ് സൗകര്യം ആവശ്യമില്ലാതെ, കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് 82550 രൂപയാണ് യാത്ര നിരക്ക്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതായിരിക്കും. കൂടാതെ വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ വിനോദസഞ്ചാരികൾ എയർലൈൻ കൗണ്ടറിൽ നേരിട്ട് പണം നൽകേണ്ടതുണ്ട്. പാക്കേജിൽ നിന്ന്് അഞ്ച് ശതമാനം തുക ഇൻകം ടാക്‌സ് അക്കൗണ്ടിൽ നിക്ഷേപിക്കും.

ഡൽഹിയിൽ നിന്നും കൊൽക്കത്തയിൽ നിന്നും ബാലി പാക്കേജുകൾ ഐആർസിടിസി നടത്തുന്നുണ്ട്. ഇരട്ട, ട്രിപ്പിൾ ഒക്യുപ്പൻസിക്ക് ഒരാൾക്ക് 92,500 രൂപയാണ് നിരക്ക്. സിംഗിൾ ഒക്യുപ്പെൻസിയ്‌ക്ക് 99,005 രൂപയാണ് നിരക്ക്. 82,000 രൂപ മുതലാണ് കൊൽക്കത്ത-ബാലി പാക്കേജ് ആരംഭിക്കുന്നത്. ഇരട്ട, ട്രിപ്പിൾ ഒക്യുപ്പെൻസിയ്‌ക്കാണ് ഈ നിരക്ക്. സിംഗിൾ ഒക്യുപെൻസിയ്‌ക്ക് 93,000 രൂപയുമാണ് ഈടാക്കുന്നത്. ലക്‌നൗ-ബാലി ടൂർ , ഓഗസ്റ്റ് 11-ന് ആരംഭിച്ച് 16-ന് തിരികെ പുറപ്പെടും വിധമാണ് സജ്ജമാക്കിയിരിക്കുന്നത്. എയർ ഏഷ്യ വിമാനത്തിൽ 35 പേർക്കാണ് യാത്ര സൗകര്യം.

Tags: IRCTC
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies