കണ്ണൂർ: പിലാത്തറയിൽ കൂട്ടമായെത്തിയ തെരുവുനായകൾ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമണം. ഇന്ന് രാവിലെ മദ്രസയിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു ആക്രമണം. പിലാത്തറ മേരി മാത സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷയാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്.
ആക്രമണത്തെ തുടർന്ന് നിലത്തു വീണ ആയിഷയുടെ നിലവിളി കേട്ട പരിസരവാസികൾ എത്തിയതോടെയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. കാലിന് കടിയേറ്റ ആയിഷയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments