കയ്യിലൊരു ഫോൺ, കഴിക്കാനൊരു kfc ചിക്കൻ ഇങ്ങനെ ദിവസങ്ങൾ ആരംഭിക്കുന്ന ഒരു തലമുറയാണ് നമുക്ക് മുന്നിലുള്ളത്. യാന്ത്രികലോകത്ത് ജീവിക്കുന്ന ആധുനിക ജനതയുടെ തിരക്കേറിയ ജീവിതശൈലി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. ശരിയായ വ്യായാമം ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്. കൃത്യമായ വ്യായാമം ബുദ്ധിക്കുണർവേകി ശാരീരിക-മാനസികാരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിന് സഹായിക്കുന്നു.
ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നു
ശരീര വ്യായാമം ഹൃദയാരോഗ്യം വർദ്ധിക്കുന്നതിനോടൊപ്പം ബുദ്ധിശക്തിയ്‌ക്ക് ഉണർവേകുന്നു. കൂടാതെ നാഡീവീക്കങ്ങൾ കുറച്ച് തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾ കൃത്യമാക്കുന്നു.
എയ്‌റോബിക് എക്‌സൈസ്
നൃത്തം, നീന്തൽ, സൈക്ലിംഗ്, ജോഗിംഗ്, തുടങ്ങിയ വ്യായാമങ്ങൾ ശാരീരിക ഉന്മേഷം വർദ്ധിപ്പിക്കുന്നതിനോടൊപ്പം മാനസികാരോഗ്യവും കൂട്ടുന്നു. ഇതിന് പുറമെ അമിതമായ ഉത്കണ്ഠ, വിഷാദ രോഗങ്ങൾ എന്നിവ കുറച്ച് കൃത്യമായ ഉറക്കത്തിനും കരുത്ത് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതോടൊപ്പം മെറ്റബോളിസം വർദ്ധിപ്പിക്കുകയും, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ കുറയ്‌ക്കുകയും ശരീരഭാരം നിയന്ത്രിച്ച് ആരോഗ്യത്തോടെ ജീവിക്കാനും നല്ലൊരു മാർഗമാണ് വ്യായാമം.















