കാസർകോട്: ബേക്കൽ കോട്ടയിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സുഹൃത്തുകൾക്ക് നേരെ മേൽപ്പറമ്പിൽ സദാചാര ആക്രമണം. സംഭവത്തിൽ മൂന്ന് പേരെ മേൽപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ മൻസൂർ, അഫീഖ്, മുഹമ്മദ് നിസാർ എന്നിവരെയാണ്് അറസ്റ്റ് ചെയ്തത്. തടഞ്ഞു വെയ്ക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച ഉച്ചയ്ക്കാണ് അഞ്ചുപേർ ബേക്കൽ കോട്ട സന്ദർശിക്കാൻ എത്തിയത്. തുടർന്ന് വൈകിട്ടോടെ മടങ്ങിയ സുഹൃത്തുക്കളെയാണ് മേൽപറമ്പിൽ വെച്ച് തടഞ്ഞുവെച്ച് ആക്രമിച്ചത്. നാല് യുവാക്കളും ഒരു സ്ത്രീയുമടങ്ങുന്ന സംഘമാണ് ആഘോഷത്തിന് എത്തിയത്. അക്രമത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Comments