തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബംബർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു. 25 കോടി രൂപയാണ് ഇത്തവണയും തിരുവോണം ബമ്പർ ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. മുൻവർഷത്തേതിൽ നിന്നും വ്യത്യസ്തമായി രണ്ടാം സമ്മാനം 20 കോടി രൂപയാണ് ഇത് ഓരോ കോടി വീതമായി 20 പേർക്ക് ആയിരിക്കും ലഭിക്കുക. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കാണ് ഇക്കുറി നൽകുക. 125 കോടി രൂപയാണ് തിരുവോണം ബംബർ സമ്മാനത്തുകയ്‌ക്കായി ധനവകുപ്പ് മാറ്റിവെച്ചത്. ഇത്തവണയും തിരുവോണം ബംബർ ഭാഗ്യ തുകയ്‌ക്ക് മാറ്റമില്ല. 500 രൂപയാണ് ടിക്കറ്റ് വില.
രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കിയതാണ് ഇത്തവണത്തെ സവിശേഷത. കഴിഞ്ഞ വർഷത്തെതിനേക്കാൾ 1,36,759 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്,അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേർക്ക് എന്നിവയ്‌ക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ഈ മാസം 26 തീയതിയോട് കൂടി ടിക്കറ്റുകൾ വിപണിയിലെത്തും.
Comments