ആഹാരവിഭവങ്ങൾ വേഗത്തിലും എളുപ്പത്തിലും പാചകം ചെയ്യുന്നതിന് മികച്ച ഉപകരണമാണ് പ്രഷർ കുക്കർ. എന്നാൽ ഏളുപ്പം നോക്കി പ്രഷർ കുക്കറിൽ പാകം ചെയ്യുന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ ശരിരരത്തിന് ദോഷം ചെയ്യും. ചില ഭക്ഷ്യവസ്തുക്കൾ ഒരിക്കലും പ്രഷർ കുക്കറിൽ പാകം ചെയ്യാൻ പാടില്ല. കാരണം, അത് ഭക്ഷണത്തിന്റെ രുചിയെയും ഘടനയെയും പടെ ഇല്ലാതാക്കുകയും ചില സന്ദർഭങ്ങളിൽ അപകടങ്ങൾക്ക് വഴിവെക്കുകയും ചെയ്യും.
പാൽ ഉൽപ്പന്നങ്ങൾ
പാൽ, ക്രീം, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ ഒരു കാരണവശാലും പ്രഷർ കുക്കറിൽ പാകം ചെയ്യാൻ പാടില്ല. കുക്കറിലെ ഉയർന്ന തോതിലുള്ള ആവിയുടെ സമ്മർദ്ദം കാരണം പാൽ പിരിയാൻ സാധ്യതയുണ്ട്.
വറുത്ത ഭക്ഷണങ്ങൾ
കുക്കറിൽ വറുത്ത ഭക്ഷണങ്ങൾ പാചകം ചെയ്യുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണ്. ആവിയിൽ ഭക്ഷണം പാകം ചെയ്യേണ്ടിടത്ത് ഭക്ഷണം വറുക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. ഉയർന്ന മർദ്ദവും നീരാവിയും മൂലം ചൂടുള്ള എണ്ണ തെറിയ്‌ക്കാൻ കാരണമാകും. ഇത് പൊള്ളലിനും മറ്റ് അപകടങ്ങൾക്കും ഇടയാകും. അതിനാൽ ഭക്ഷണങ്ങൾ പ്രഷർ കുക്കറിൽ വറുത്ത ഭക്ഷണങ്ങൾ പാകം ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്.
പാസ്തയും നൂഡിൽസും
പാസ്ത, നൂഡിൽസ് എന്നിവ പോലെയുള്ള അതിലോലമായ ഭക്ഷണങ്ങൾ പ്രഷർ കുക്കറിൽ അതി വേഗത്തിൽ വേവിക്കാറുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നത് പാസ്തയുടെയും നൂഡിൽസിന്റെയും ഘടനയ്‌ക്കും രുചിയ്‌ക്കും വലിയ മാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്.
പെട്ടെന്ന് വേവുന്ന പച്ചക്കറികൾ
ഇലക്കറികളും പെട്ടെന്ന് വേവുന്ന പച്ചക്കറികളും പ്രഷർ കുക്കറിൽ പാകം ചെയ്യുന്നത് ഒട്ടും അനുയോജ്യമല്ല. ഒരുപാട് വിറ്റാമിനുകളടങ്ങിയ പച്ചക്കറികൾ കുക്കറിൽ വെയ്‌ക്കുന്നതോടെ പൂർണമായും നശിക്കും. ഉയർന്ന പ്രഷറിലും ഊഷ്മാവിലും പാകം ചെയ്യുമ്പോൾ ഈ പച്ചക്കറികൾ അമിതമായി വേവുകയും അവയുടെ നിറങ്ങളും പോഷകഘടകങ്ങളും നഷ്ടപ്പെടുകയും ചെയ്യുന്നു.
ബേക്കറി ഐറ്റംസ്
പ്രഷർ കുക്കറിൽ കേക്കുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും ബേക്ക് ചെയ്ത ഭക്ഷണപദാർത്ഥങ്ങൾ പാകം ചെയ്യാൻ പാടില്ല. പ്രഷർ കുക്കറുകൾ ഒരിക്കലും ബേക്കിംഗിനായി ഉപയോഗിക്കുന്നതല്ല. എളുപ്പത്തിന് വേണ്ടി പ്രഷർ കുക്കറിൽ വെയ്‌ക്കുകയാണെങ്കിൽ അത്തരം ആഹാര പദാർത്ഥത്തിന്റെ രുചിയും ഘടനയും ഇല്ലാതാകും.
മുട്ടകൾ
പ്രഷർ കുക്കറിനുള്ളിൽ മുട്ടകൾ വേവിക്കുന്നത് ദോഷകരമായി മാറുകയും മുട്ടയുടെ പോഷകഘടകങ്ങൾ നശിക്കുകയും ചെയ്യും. കൂടാതെ കുക്കറിനുള്ളിലെ സമ്മർദ്ദം മൂലം മുട്ട പൊട്ടാൻ കാരണമാകും ഇത് കൂടുതൽ അപകടത്തിലേക്ക് നയിക്കും.
Comments