കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാനാവില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് നിലപാടെടുത്തതോടെ എഷ്യൻ ഗെയിംസിലെ ടീമിൽ നിന്ന് പിന്മാറി പാകിസ്താൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബിസ്മ മറൂഫ്. നേരത്തെ 18കാരിയായ യുവതാരം ആയിഷ നസീം ഇസ്ലാമിനായി ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് പാകിസ്താന് വീണ്ടും തിരിച്ചടി.
ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് ബിസ്മ മറൂഫിന്റെ പിൻമാറ്റത്തിനുളള കാരണം സെലക്ടർമാർ വ്യക്തമാക്കിയത്.നേരത്തെ രണ്ടുതവണ പാകിസ്താൻ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിരുന്നു. ഇത്തവണ ഹാട്രിക് സ്വർണം ലക്ഷ്യമിട്ടാണ് പാകിസ്താൻ ടീം വരുന്നത്.
സെപ്റ്റംബർ 19 മുതൽ ഒക്ടോബർ എട്ടുവരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 19 മുതൽ 26വരെയാണ് വനിതാ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക.
Comments