ധീരജവാന്റെ ആത്മധൈര്യത്തിന്റെ കഥ; വിവാഹ അവധി മതിയാക്കി തിരികെ യുദ്ധഭൂമിയിലേക്ക്; കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ പോരാട്ടത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും ജീവിതയാത്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധീരജവാന്റെ ആത്മധൈര്യത്തിന്റെ കഥ; വിവാഹ അവധി മതിയാക്കി തിരികെ യുദ്ധഭൂമിയിലേക്ക്; കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ പോരാട്ടത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും ജീവിതയാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 10:41 am IST
FacebookTwitterWhatsAppTelegram

രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാനായി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാരെ അനുസ്മിരിക്കുന്ന കാർഗിൽ വിജയ് ദിവസ് ആണിന്ന്. ഇത്തരത്തിൽ രാജ്യത്തിന് വേണ്ടി പോരാടി കാർഗിലിൽ വീരമൃത്യു വരിച്ച ധീര ജവാന്മാരിൽ ഒരാളാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി ജെറി പ്രേംരാജ്. വിവാഹശേഷം മധുവിധു അവസാനിപ്പിച്ച് യുദ്ധമുഖത്തേക്ക് രാജ്യത്തിനും ജനതയ്‌ക്കും വേണ്ടി പോരാടാൻ ഇറങ്ങിയ ജീവിതയാത്രയാണ് ജെറി പ്രേംരാജിന്റേത്. രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രചോദനമാണ് 27-ാം വയസിൽ രാജ്യത്തിനായി ജീവൻ ബലികഴിപ്പിച്ച ഈ ധീരജവാന്റെ ജീവിത യാത്ര.

മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നറിയാതെ നിന്ന ദശാസന്ധി ഘട്ടത്തിലും രാജ്യത്തിന്റെ അഭിമാനമാണ് വലുതെന്ന് തീരുമാനിച്ച വ്യക്തിത്വമായിരുന്നു ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെത്. 1999 ജൂലൈ ഏഴിനായിരുന്നു ദ്രാസിലെ ടൈർ ഹിൽസ് തിരിച്ചു പിടിക്കുന്നതിനുള്ള പോരാട്ടത്തിനിടയിൽ ക്യാപ്റ്റൻ ജെറി പ്രേംരാജിന് വെടിയേൽക്കുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും തളരാത്ത മനസുമായി അദ്ദേഹം മുന്നേറി. ശത്രു ബങ്കറുകൾ പൂർണമായും തകർത്തതിന് ശേഷമായിരുന്നു ധീര ജവാൻ വീരമൃതു വരിച്ചത്. ക്യാപ്റ്റർ ജെറി പ്രേംരാജിന്റെ വീരമൃത്യു ആത്മധൈര്യത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും പ്രതീകമാണെന്ന് നിസ്സംശയം

വിവാഹ അവധിയിലിരിക്കെയാണ് തിരികെ യുദ്ധഭൂമിയിലേക്ക് എത്തണമെന്ന വിളി വരുന്നത്. രാജ്യത്തിന് വേണ്ടി മറ്റൊന്നും ചിന്തിക്കാതെ ജവാൻ യുദ്ധഭൂമിയിലേക്ക് മടങ്ങി. എന്നാൽ തിരികെയെത്തിയത് ദേശീയപതാകയിൽ പൊതിഞ്ഞ് രാജ്യസ്‌നേഹം മുറുകെ പിടിച്ചുകൊണ്ടായിരുന്നു. ഒന്നാം വർഷ ബിരുദ പഠനത്തിനിടെയാണ് പ്രേംരാജിന് വ്യോമസേനയിൽ ജോലി ലഭിക്കുന്നത്. എന്നാൽ കരസേനയിൽ പ്രവർത്തിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ആ ആഗ്രഹം സഫലീകരിച്ചു. പിന്നീട് കാർഗിലിൽ നമുക്ക് നഷ്ടമായ 527 ധീരജവാന്മാരിൽ പ്രേംരാജും ഉണ്ടായിരുന്നു.

Tags: kargil war
ShareTweetSendShare

More News from this section

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies