ന്യൂഡൽഹി: കേരളത്തിന് ഒരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ആവശ്യപ്പെട്ട് താൻ കത്ത് നൽകിയതിനെ തുടർന്നാണ് നടപടിയെടുത്തതെന്നും സുരേന്ദ്രൻ പറഞ്ഞു. മലയാളികൾക്ക് പ്രധാനമന്ത്രിയുടെ ഓണസമ്മാനമായി ലഭിച്ച വന്ദേഭാരത് നടപടികൾ പൂർത്തിയാക്കി ഉടൻ ഓടി തുടങ്ങും.
കേരളത്തിന് കാസർഗോഡ് നിന്ന് തലസ്ഥാനത്തേക്കുളള വന്ദേ ഭാരത് ലഭിക്കുമെന്നാണ് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയത്. വിഷുക്കൈനീട്ടമായി കേന്ദ്രം നൽകിയ വന്ദേഭാരത് എക്‌സ്പ്രസിനെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആദ്യം അനുവദിച്ച വന്ദേഭാരതിലെ തിരക്കിനെ തുടർന്നാണ് കേന്ദ്ര സർക്കാർ വീണ്ടും ഈ റൂട്ടിൽ രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുന്നത്. രണ്ടാമത്തെ വന്ദേഭാരത് ആവശ്യപ്പെട്ട് കത്ത് നൽകിയതിനെ തുടർന്ന് കേന്ദ്രം അടിയന്തരമായി ഈ വിഷയത്തിൽ നടപടി കൈക്കൊള്ളുകയായിരുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
















Comments