കാരവാൻ ടൂറിസം; ഇനി ഇഷ്ടമുള്ളിടത്ത് ഇഷ്ടാനുസരണം യാത്ര ചെയ്യാം; സഞ്ചരിക്കാം ഈ സംസ്ഥാനങ്ങളിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കാരവാൻ ടൂറിസം; ഇനി ഇഷ്ടമുള്ളിടത്ത് ഇഷ്ടാനുസരണം യാത്ര ചെയ്യാം; സഞ്ചരിക്കാം ഈ സംസ്ഥാനങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 02:18 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ കുറച്ച് നാളുകളായി കാരവാൻ ടൂറിസമാണ് യാത്രകളിലെ താരം. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യാത്രപ്ലാനുകളോ ഹോട്ടൽ ബുക്കിംഗുകളോ ഒന്നും തന്നെയില്ലാതെ ഇഷ്ടാനുസരണം പോകാം യാത്ര. ഭക്ഷണം പാകം ചെയ്യുന്നതിനും കിടന്നുറങ്ങുന്നതിനും ഉൾപ്പെടെ സ്വാതന്ത്ര്യം ഉള്ളതിനാൽ തന്നെ കാരവാൻ യാത്രകൾ ജനപപ്രീതി നേടിക്കഴിഞ്ഞു. രാജ്യത്തെ കൊറോണ മഹാമാരിയിക്ക് ശേഷമാണ് ഇന്ത്യയിൽ കാരവാൻ ടൂറിസം ശ്രദ്ധേയമാകുന്നത്. നിലവിൽ കേരളത്തിൽ എത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുമുണ്ട്.

കേരളം

കാരവാൻ ടൂറിസത്തിന് പ്രത്യേക പ്രധാന്യം നൽകുന്ന സംസ്ഥാനമാണ് കേരളം. വിദേശികളെ ആകർഷിക്കുന്നതിനായി കാരവൻ പാർക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംസ്ഥാനം നൽകുന്നുണ്ട്. വ്യത്യസ്തമായ ലക്ഷ്യസ്ഥാനങ്ങളാണ് കേരളത്തിൽ കാരവാൻ യാത്രയ്‌ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ, കുമരകം മുതൽ മൂന്നാർ, തേക്കടി, പെരിയാർ വന്യജീവി സങ്കേതം തുടങ്ങിയ സ്ഥലങ്ങളാണ് കാരവാൻ ടൂറിസത്തിലൂടെ സഞ്ചരിക്കാനാകും. രാത്രി കാലങ്ങളിൽ കാരവാൻ പാർക്ക് ചെയ്യുന്നതിനായുള്ള കാരവാൻ പാർക്ക് വാഗമണ്ണിൽ സജ്ജമാക്കിയിട്ടുണ്ട്.

കർണ്ണാടക

കാരവാൻ യാത്രയിൽ ഏറ്റവും വ്യത്യസ്തമാർന്ന കാഴ്ചകളും പ്രകൃതി ഭംഗിയും ആസ്വദിക്കാനാകുന്ന ഇടമാണ് കർണ്ണാടക. ഏതു തരത്തിലുള്ള സഞ്ചാരികൾക്കും ആഗ്രഹത്തിന് അനുസരിച്ച് ആസ്വദിക്കുന്നതിനുള്ള ഇടങ്ങൾ ഇവിടെയുണ്ട്. ചരിത്രകാഴ്ചകൾക്കാണെങ്കിൽ ഹംപി, ബദാമി, ഐഹോള തുടങ്ങിയ സ്ഥലങ്ങൾ, മൈസൂർ, കടൽത്തീരത്തിലേക്കാണ് പോകേണ്ടതെങ്കിൽ ഗോകർണ, പ്രകൃതി സൗന്ദര്യം ആസ്വദിക്കാന് കൂർഗ്, ബന്ദിപ്പൂർ, തുടങ്ങിയ സ്ഥലങ്ങളും ഇവിടെയുണ്ട്.

ഗോവ

കടൽത്തീരങ്ങളുടെയും പബ്ബുകളുടെയും നാടായ ഗോവയും കാരവാനിൽ കറങ്ങി കാണാൻ സാധിക്കും. ബീച്ചുകൾക്ക് പുറമേ ഇവിടുത്തെ ഗ്രാമങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും അവിടുത്തെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കാനായി യാത്ര ചെയ്യാൻ സാധിക്കും. അർജുന, പാലോലം, കാലൻഗുട്ടെ, ബാഗെ തുടങ്ങിയ ബീച്ചുകളിലേക്ക് കാരവനുമായി പോയി ആസ്വദിക്കാവുന്നതാണ്.

മഹാരാഷ്‌ട്ര

പഴമയും പുതുമയും ഇഴചേർന്ന മനോഹര കാഴ്ചകളാണ് മഹാരാഷ്‌ട്ര സമ്മാനിക്കുന്നത്. മതേരാൻ, മഹാബലേശ്വറും ലോണാവാലയും പോലെ പ്രകൃതിയോടിണങ്ങിയ ഇടങ്ങൾ കാണുന്നതിനും അലിബാഗ്, ഗണപതിഫുലെ, ഡപോലി തുടങ്ങിയ തീരദേശ പ്രദേശങ്ങൾ ആസ്വദിക്കുന്നതിനും ഇവിടുത്തെ ഗ്രാമങ്ങളിൽ പര്യവേക്ഷണത്തിനുൾപ്പെടെ മഹാരാഷ്‌ട്രയിലെ കാരവാൻ യാത്രകൾ സഹായിക്കും. യുനസ്‌കോ പൈതൃക ലക്ഷ്യസ്ഥാനങ്ങള്, സഹ്യാദ്രി തുടങ്ങിയവയാണ് ഇവിടെ മഹാരാഷ്‌ട്രയിൽ കാരവനിൽ പോകാൻ പറ്റിയ ഏറ്റവും ഉചിതമായ സ്ഥലങ്ങൾ.

ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശ് ആസ്വദിക്കുന്നതിനായി ഇന്ന് ഏറ്റവും മികച്ച മാർഗ്ഗമായി കാരവാൻ മാറിയിട്ടുണ്ട്. ആശങ്കകളെല്ലാം ഒഴിവാക്കി സൗകര്യത്തിന് അനുസരിച്ച് ഹിമാചൽ കാണാൻ സാധിക്കും. മണാലി, ഷിംല, കസൗലി, ഡൽഹൗസി, ധരംശാല, സോളൻ, കുർഫി തുടങ്ങി നിരവധി സ്ഥലങ്ങളാണ് ഇവിടെയുള്ളത്.

രാജസ്ഥാൻ

കോട്ടകളാലും കൊട്ടാരങ്ങളാലും വിസ്മയം തീർത്ത് കഥയെഴുതിയ സംസ്ഥാനമാണ് രാജസ്ഥാൻ. ഇവിടുത്തെ ഭംഗി ആസ്വദിക്കുന്നതിനും കാരവാനുകൾ ഉപയോഗിക്കാം. വ്യത്യസ്ത കഥകളുറങ്ങുന്ന നഗരങ്ങളായ ജയ്പൂർ, ജോധ്പൂർ, ഉദയ്പൂർ, ജയ്‌സാൽമീർ തുടങ്ങിയ സ്ഥലങ്ങൾ ഇവിടെയുണ്ട്. ഒരുപാട് ദൂരത്തിൽ ഓരോ സ്ഥലങ്ങളും സ്ഥിതി ചെയ്യുന്ന ഇവിടം കണ്ടുതീർക്കുന്നതിനായുള്ള ഉചിതമാർഗം കാരവാനുകൾ തന്നെയാണ്.

Tags: KarnatakaGoamaharastrakeralaSUB
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies