ബെംഗളൂരു: ബുർഖ ധരിക്കാത്ത വിദ്യാർത്ഥിനികളെ ബസിൽ കയറ്റാൻ വിസമ്മതിച്ച് ബസ് ഡ്രൈവർ. കർണാടകയിലെ കലബുറഗി ജില്ലയിലെ കമലാപൂർ താലൂക്കിലാണ് സംഭവം. ബസവകല്യണിയിൽ നിന്ന് ഓകാലിയിലേക്ക് പോകുന്ന ബസിലെ ഡ്രൈവറാണ് ബുർഖ ധരിക്കാത്ത മുസ്ലീം പെൺകുട്ടികളെ ബസിൽ കയറ്റാൻ വിസമ്മതിച്ചത്.
നിങ്ങൾ ഒരു മുസ്ലീമാണെങ്കിൽ ബുർഖ ധരിക്കുക, അപ്പോൾ മാത്രമേ നിങ്ങളെ ബസിൽ കയറാൻ അനുവദിക്കൂ. എന്നാണ് ഡ്രൈവർ ആക്രോശിച്ചത്. ബുർഖ ധരിക്കാത്തതിന് കയറിയ വിദ്യാർത്ഥികളോട് ബസിൽ നിന്ന് ഇറങ്ങി പോകാനും ഇയാൾ ആവശ്യപ്പെട്ടു. ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെയും ഇയാൾ ബസിൽ കയറ്റിയില്ല. ഇസ്ലാം ബുർഖയാണ് അനുശാസിക്കുന്നതെന്നും പെൺകുട്ടികൾ അതാണ് ധരിക്കേണ്ടതെന്നും ഡ്രൈവർ തങ്ങളോട് പറഞ്ഞതായി വിദ്യാർത്ഥിനികൾ പറഞ്ഞു.
ശിരോവസ്ത്രം ധരിക്കാത്ത വിദ്യാർത്ഥിനികളൊട് മുസ്ലീമാണോ എന്ന് ഡ്രൈവർ ചോദിച്ചതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി. കൂടാതെ പേര് ചോദിച്ച അയാൾ, മുസ്ലീമായാൽ ബുർഖ ധരിക്കണമെന്നും അല്ലാത്തവരെ ബസിൽ കയറ്റില്ലെന്നും ഡ്രൈവർ പറഞ്ഞതായി ദൃക്‌സാക്ഷികൾ കൂട്ടിച്ചേർത്തു.
Comments