30 വര്‍ഷത്തിന് ശേഷം ശ്രീനഗറില്‍ മുഹറം ഘോഷയാത്രക്ക് അനുമതി ; തീവ്രവാദത്തിന്റെ നട്ടെല്ല് തകർത്ത മോദി ഭരണത്തിൻ കീഴിൽ തങ്ങൾക്ക് ഭയമില്ലെന്ന് ഷിയാ വിശ്വാസികൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

30 വര്‍ഷത്തിന് ശേഷം ശ്രീനഗറില്‍ മുഹറം ഘോഷയാത്രക്ക് അനുമതി ; തീവ്രവാദത്തിന്റെ നട്ടെല്ല് തകർത്ത മോദി ഭരണത്തിൻ കീഴിൽ തങ്ങൾക്ക് ഭയമില്ലെന്ന് ഷിയാ വിശ്വാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 04:49 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : 30 വര്‍ഷത്തിന് ശേഷം ശ്രീനഗറില്‍ മുഹറം ഘോഷയാത്രക്ക് അനുമതി. ഗുരു ബസാര്‍ മുതല്‍ ശ്രീനഗറിലെ ദാല്‍ഗേറ്റ് വരെയുള്ള പരമ്പരാഗത പാതയിലാണ് ഘോഷയാത്രക്ക് അനുമതി നല്‍കിയത്. ഷിയ സമുദായത്തിന്റെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഘോഷയാത്രക്ക് അനുമതി നല്‍കിയതെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചു.

മുസ്ലീം ഭൂരിപക്ഷ പ്രദേശമായിട്ടും 1989 മുതൽ മുഹറം ഘോഷയാത്രകൾ നടത്താൻ ഷിയകൾക്ക് കഴിഞ്ഞിരുന്നില്ല. ജമ്മു കശ്മീർ പുനഃസംഘടിപ്പിച്ച്, ആർട്ടിക്കിൾ 370 റദ്ദാക്കി, തീവ്രവാദത്തിന്റെ നട്ടെല്ല് തകർത്തുകൊണ്ട് മോദി സർക്കാർ ഈ കേന്ദ്രഭരണ പ്രദേശത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കിയതോടെയാണ് തങ്ങൾക്ക് മുഹറം ആഘോഷിക്കാൻ കഴിഞ്ഞതെന്ന് ഷിയാ വിശ്വാസികൾ പറയുന്നു. ഇപ്പോൾ എല്ലാ വിഭാഗവും ഭയരഹിതരായാണ് ജീവിക്കുന്നത് .

നിലവിലെ സമാധാന അന്തരീക്ഷത്തിന് ഷിയാ സമുദായം നല്‍കിയ പിന്തുണയാണ് ചരിത്രപരമായ തീരുമാനമെടുക്കാന്‍ കാരണമെന്ന് കശ്മീരിലെ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് കുമാര്‍ ബിധുരി പറഞ്ഞു . ഇത്തവണ അനുമതി നൽകുമ്പോൾ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഭരണകൂടം ഒരുക്കിയിരുന്നു.

പ്രവൃത്തി ദിവസങ്ങളിൽ മറ്റ് ആളുകളുടെ സൗകര്യം കണക്കിലെടുത്താണ്, രാവിലെ 6 മുതൽ 8 വരെ ഘോഷയാത്രയ്‌ക്ക് 2 മണിക്കൂർ സമയം നിശ്ചയിച്ചത്. ഈ ഘോഷയാത്രയ്‌ക്കുള്ള അനുമതിയെ ഭരണത്തിന്റെ ചരിത്രപരമായ ചുവടുവയ്പെന്നാണ് ബിധുരി വിശേഷിപ്പിച്ചത് . ഈ ഘോഷയാത്രയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വൈറൽ വീഡിയോയിൽ, നൂറുകണക്കിന് പേർ ഷഹീദ് ഗഞ്ചിൽ നിന്ന് ദൽഗേറ്റിലേക്കുള്ള റോഡിൽ പോകുന്നു. അവരുടെ കയ്യിൽ മതപതാകയുണ്ട്. സുരക്ഷാ സേനാംഗങ്ങളെയും , ബുർഖ ധരിച്ച ചില സ്ത്രീകളെയും ഘോഷയാത്രയിൽ കാണാം. ഭരണകൂടം നിശ്ചയിച്ച സമയത്ത് ജാഥ സമാധാനപരമായി അവസാനിച്ചു.

1989-ൽ ചില ഭീകരർ മുഹറം ഘോഷയാത്രയിൽ പ്രവേശിച്ച് ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു . മുദ്രാവാക്യം വിളിച്ചവരിൽ യാസിൻ മാലിക്, ജാവേദ് മിർ, ഹമീദ് ഷെയ്ഖ് എന്നിവരുടെ പേരുകൾ ഉയർന്നു വന്നു. തുടർന്ന് അന്നത്തെ ഗവർണർ ജഗ്മോഹൻ ഷഹീദ്ഗഞ്ചിൽ നിന്ന് ദൽഗേറ്റിലേക്കുള്ള ജാഥ നിരോധിച്ച് ഉത്തരവിറക്കി. അന്നുമുതൽ ഈ നിരോധനം നിലവിലുണ്ടായിരുന്നു .

Tags: muharamKashmir
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies