നിങ്ങളുടെ സ്മാർട്ട് ഫോൺ നഷ്ടപ്പെട്ടാൽ ചെയ്യേണ്ടത് എന്തെല്ലാം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

നിങ്ങളുടെ സ്മാർട്ട് ഫോൺ നഷ്ടപ്പെട്ടാൽ ചെയ്യേണ്ടത് എന്തെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 01:58 pm IST
Facebook
Twitter
WhatsAppTelegram

പ്രിയപ്പെട്ട സ്മാർട്ട് ഫോണുകൾ കയ്യിൽ നിന്നും നഷ്ടപ്പെട്ട് പോയാൽ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ പലർക്കും ധാരണയുണ്ടാകില്ല. പല പ്രധാനപ്പെട്ട വിഷയങ്ങളും ഫോണിൽ സൂക്ഷിക്കുന്നവരാണ് നമ്മൾ. അതിനാൽ തന്നെ നഷ്ടപ്പെട്ട ഫോൺ ഏതെങ്കിലും മോഷ്ടാവിന്റെ കയ്യിലാണ് കിട്ടിയിരിക്കുന്നതെങ്കിൽ ഇത് ചിലപ്പോൾ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചേക്കാം. പ്രധാനപ്പെട്ട പല വിവരങ്ങളും ചോർന്ന് പോകുന്നതിന് തന്നെ ഇത് കാരണമായേക്കാം. എന്നാൽ ഇതിനെ നേരിടുന്നതിന് ചില മാർഗ്ഗങ്ങളുണ്ട്. ഫോൺ ബ്ലോക്ക് ചെയ്യുന്നതാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം. ഇത് എങ്ങനെയെന്ന് നോക്കാം.

ട്രാക്കിംഗ് സിസ്റ്റമുള്ള ഫോൺ

കേന്ദ്ര സർക്കാർ മൊബൈൽ ഫോണിൽ ഒരു ട്രാക്കിംഗ് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ ഓരോ യൂസർക്കും സ്വന്തം ഫോണിന്റെ പ്രവർത്തനം നിശ്ചലമാക്കാൻ സാധിക്കും. ഫോൺ നഷ്ടപ്പെടുകയാണെങ്കിൽ ഈ ഓപ്ഷൻ വളരെയധികം ഉപകാരപ്രദമായിരിക്കും. ഇതിലൂടെ ഫോൺ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താനാകും. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് സെൻട്രൽ എക്വ്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ അഥവാ സിഇഐആർ ഉപയോക്താക്കൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇതുപയോഗിച്ച് മോഷ്ടിക്കപ്പെട്ടതോ കളഞ്ഞുപോയതോ ആയ സ്മാർട്ട്ഫോണുകൾ ബ്ലോക്ക് ചെയ്യാനാകും. സിഇഐആർ നൽകുന്ന വിവരം അനുസരിച്ച് 4.77 ലക്ഷം മൊബൈൽ ഫോണുകളാണ് ബ്ലോക്ക് ചെയ്തത്. കൂടാതെ 2.42 ലക്ഷം ഫോണുകൾ ട്രേസ് ചെയ്തുവെന്നും 8498 ഫോണുകൾ റിക്കവർ ചെയ്‌തെന്നുമാണ് പുറത്ത് വിട്ടിരിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

എങ്ങനെ ഫോൺ ബ്ലോക് ചെയ്യാം

ഫോൺ ബ്ലോക്ക ചെയ്യുന്നതിനായി ആദ്യം മൊബൈൽ നമ്പർ നൽകേണ്ടതുണ്ട്. ഇതിന് ശേഷം ഉപയോഗിക്കുന്ന ഫോണിന്റെ വിവരങ്ങളും അതോടൊപ്പം നൽകണം. ഇതിൽ പ്രധാനമായും മൊബൈൽ ബ്രാൻഡ് പേര്, മോഡൽ, ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി അഥവാ ഐഎംഇ ഐ നമ്പർ, പർച്ചേസ് ഇൻവോയിസ് എന്നിവയാണ് നൽകേണ്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനൊപ്പം തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഫോൺ നഷ്ടപ്പെട്ടെന്ന് കാണിച്ച് പരാതിയും നൽകണം. പരാതി സമർപ്പിച്ചതിന് ശേഷം ഇതിന്റെ ഡിജിറ്റൽ കോപ്പി വാങ്ങുക. ഈ പോർട്ടലിൽ ഈ ഡിജിറ്റൽ കോപ്പിയും അറ്റാച്ച് ചെയ്യേണ്ടതുണ്ട്. ഇതിന് ശേഷം സ്മാർട്ട്ഫോൺ ഉടമയുടെ വിവരങ്ങൾ നൽകി ഫോൺ ബ്ലോക്ക് ചെയ്യുക.

ഡ്യൂപ്ലിക്കേറ്റ് സിമ്മിന് ശ്രമിക്കുക

നഷ്ടപ്പെട്ട ഫോൺ നമ്പറിന് പകരം ഒരു ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കുക. ആദ്യ മൊബൈൽ നമ്പർ തന്നെയായിരിക്കണം ഇത്. ഇതിലേക്കാകും ഒടിപി വരുന്നത്. ബ്ലോക്ക് ചെയ്യുന്ന സമയം ഈ ഒടിപി ഉപയോഗിച്ചാകണം ബ്ലോക്ക് ചെയ്യേണ്ടത്. ട്രായ് റെഗുലേഷൻ പ്രകാരം പുതിയ സിം 24 മണിക്കൂറിനുള്ളിൽ ആക്ടിവേറ്റ് ആകും.

ഐഎംഇഐ നമ്പർ കണ്ടെത്തണം

ഐഎംഇഐ നമ്പർ എന്നത് 15 ഡിജിറ്റിലുള്ള ഒരു നമ്പറാണ്. ഈ നമ്പർ ഫോണിൽ നിന്ന് കണ്ടെത്താനാകും. ഫോണിന്റെ സെറ്റിംഗ്സിലാണ് സാധാരണയായി ഈ നമ്പർ കാണാവുന്നത്. അല്ലെങ്കിൽ *#06# എന്ന് ടൈപ്പ് ചെയ്താലും മൊബൈൽ നമ്പറിൽ ഐഎംഇഐ നമ്പർ സ്‌ക്രീനിൽ കാണാൻ സാധിക്കും.

പർച്ചേസിന് മുമ്പ് ഡിവൈസ് സ്റ്റാറ്റസ് അറിയാം

ഉപയോക്താക്കൾക്ക് നോ യുവർ മൊബൈൽ ആപ്പ് അഥവാ കെവൈഎം ആപ്പ് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ഒരു മൊബൈലിന്റെ കാലാവധി വാങ്ങുന്നതിന് മുമ്പ് തന്നെ അറിയാൻ സാധിക്കും. ഒരു മൊബൈലിന്റെ സ്റ്റാറ്റ്സ് കരിമ്പട്ടികയിലാണോ, ഡ്യൂപ്ലിക്കേറ്റാണോ, ഉപയോഗിച്ച് കൊണ്ടിരിക്കുന്നതാണോ എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം തന്നെ ഇതിലൂടെ ലഭ്യമാകും. ഇത്തരത്തിൽ ആ ഫോൺ വാങ്ങണോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനിക്കാവുന്നതാണ്. വൈഎംമ്മിലേക്ക് ഐഎംഇഐ നമ്പർ മെസേജ് ആയി അയച്ചാലും വിവരങ്ങൾ ലഭ്യമാകും.

അൺബ്ലോക്ക് എങ്ങനെ ചെയ്യാം

നഷ്ടപ്പെട്ട ഫോൺ തിരിച്ചുകിട്ടുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലാത്തവരാണ് നമ്മളിൽ പലരും. ഇതിൽ ആദ്യത്തെ കടമ്പ് അൺബ്ലോക്ക് ചെയ്യുക എന്നതാണ്. സിഇഐആർ എന്ന വെബ്സൈറ്റിൽ കയറിയാണ് അൺബ്ലോക്ക് ചെയ്യേണ്ടത്. ഇതിൽ റിക്വസ്റ്റ് ഐഡിയും, മൊബൈൽ നമ്പറും നൽകി കാരണം പറഞ്ഞ ശേഷം അൺബ്ലോക്ക് ചെയ്യുക. ബ്ലോക് ചെയ്യാൻ നേരത്ത് നൽകിയ നമ്പറായിരിക്കണം ഉപയോഗിക്കേണ്ടത്.

Tags: SUB
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies