കോഴിക്കോട്: തെരുവ് നായ കുറുകെ ചാടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് അഴിയൂരിലെ അനിൽ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയിൽ വ്യാഴാഴ്ച്ച വൈകുന്നേരമായിരുന്നു അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ അനിലിനെ നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കണ്ണൂക്കരയിൽ ബസ് സ്റ്റോപ്പിന് മുന്നിലൂടെ പോകുമ്പോൾ ഓട്ടോയുടെ മുന്നിലേക്ക് തെരുവ് നായ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ ഉടൻ തന്നെ തലകീഴായി മറിയുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് അനിലിന്റെ മരണ കാരണമെന്നാണ് അധികൃതർ പറയുന്നത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും.
Comments