ഇസ്ലാമാബാദ് : മതം മാറി പാകിസ്താനിയെ വിവാഹം കഴിച്ച അഞ്ജുവിന് 40 ലക്ഷത്തിന്റെ ഫ്ലാറ്റ് ലഭിച്ചതായി റിപ്പോർട്ട് . പാകിസ്താനിലുള്ള കാമുകനെ വിവാഹം കഴിക്കാനാണ് അഞ്ജു ഇന്ത്യ വിട്ടത്. ഇതിനിടയിലാണ് പുതിയ വാർത്തകൾ വന്നിരിക്കുന്നത്. മുസ്ലീം പാരമ്പര്യത്തിൽ കാമുകനെ വിവാഹം കഴിച്ച അഞ്ജുവിന് പാകിസ്താനിലെ ഒരു വൻകിട വ്യവസായിയാണ് ഫ്ലാറ്റ് സമ്മാനിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, ഈ വ്യവസായി ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, ഏത് പ്രദേശത്താണ് ഇയാൾ അഞ്ജുവിന് ഫ്ലാറ്റ് സമ്മാനിച്ചതെന്നും വ്യക്തമല്ല. പാകിസ്താനിലേക്ക് പോയ രാജസ്ഥാൻ സ്വദേശിയായ അഞ്ജു ഇസ്ലാം മതം സ്വീകരിക്കുകയും തന്റെ ഫേസ്ബുക്ക് സുഹൃത്തും കാമുകനുമായ നസ്‌റുല്ലയെ വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് പേര് ഫാത്തിമ എന്നാക്കി മാറ്റി.
അപ്പർ ദിറിലെ ജില്ലാ കോടതിയിലാണ് ഔപചാരികമായ നിക്കാഹ് ചടങ്ങ് നടന്നത് . 2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫേസ്ബുക്കിൽ സുഹൃത്തുക്കളായത് . നസ്‌റുല്ലയെ വിവാഹം കഴിക്കാൻ തനിക്ക് പദ്ധതിയില്ലെന്ന് അഞ്ജു പറഞ്ഞതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. വിസയുടെ കാലാവധി അവസാനിക്കുന്ന ആഗസ്റ്റ് 20 ന് അഞ്ജു ഇന്ത്യയിലേയ്‌ക്ക് മടങ്ങും.
Comments