കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മരണത്തിൽ രോഷാകുലയായി ജിഷയുടെ അമ്മ. 2016 ലാണ് നാടിനെ നടുക്കി അന്യസംസ്ഥാന തൊഴിലാളിയാൽ ജിഷ കൊല്ലപ്പെട്ടത്. സമാനമായ സംഭവം തന്നെയാണ് ആലുവയിലും ആവർത്തിച്ചിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി കൊല്ലപ്പെടുത്തുന്നവരെ കൊല്ലണമെന്ന് അവർ ജനം ടിവിയോട് പറഞ്ഞു. കേരളത്തിൽ കൊലപാതകികൾക്ക് ശരിയായ ശിക്ഷ ലഭിക്കുന്നില്ലെന്നും ജിഷയ്‌ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ജിഷാ വധകേസിൽ പ്രതിയായ അമീർ ഉൽ ഇസ്ലാമിന് ആദ്യം വധശിക്ഷ വിധിക്കുകയും പിന്നീട് ജീവപര്യന്തമാക്കി വെട്ടിക്കുറയ്‌ക്കുകയും ചെയ്തിരുന്നു. ഇതിലൂടെ നിയമ സംവിധാനം എന്താണ് ഉദ്ദേശിക്കുന്നതെന്നും അവർ ചോദിച്ചു. പ്രതികളെ നിയമത്തിന് മുന്നിൽ വിട്ട് കൊടുക്കാതെ ജനങ്ങൾക്ക് വിട്ടുതരണം. ഇത്തരക്കാരെ തീറ്റ കൊടുത്ത് സംരക്ഷിക്കരുത്.
ഇങ്ങനെ ഉളളവരെ വിദേശ രാജ്യങ്ങളിലെ നിയമങ്ങളിൽ ഉളളത് പോലെ കൊല്ലണം. ഇത്തരത്തിലുളളവരെ കൊന്നിരുന്നെങ്കിൽ ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരില്ലായിരുന്നു. ഒരമ്മയ്‌ക്കും അവരുടെ മകളെ നഷ്ടപ്പെടില്ലെന്നും അവർ പറഞ്ഞു.
Comments