തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞത് കള്ളമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ. കേരളവർമ്മ കോളേജിലെ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടില്ലെന്ന മന്ത്രിയുടെ വാദം പച്ചകള്ളമാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ആരോപിക്കുന്നു. കോളേജിൽ പ്രിൻസിപ്പൽ ഇൻചാർജ് ആയി മന്ത്രി പ്രവർത്തിച്ചിരുന്നു. കോളേജിന്റെ പ്രിൻസിപ്പൽ പട്ടികയിലും വെബ്‌സൈറ്റിലും മന്ത്രിയുടെ പേരും ഉണ്ട്. കള്ളം പറഞ്ഞ മന്ത്രി പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ആവശ്യപ്പെട്ടു.
തൃശൂർ കേരള വർമ്മ കോളേജിൽ 2020 നവംബർ 13 മുതൽ 2021 മാർച്ച് 10വരെയാണ് മന്ത്രി പ്രിൻസിപ്പലായി പ്രവർത്തിച്ചത്. മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ജയദേവൻ രാജിവെച്ച ഒഴിവിലാണ് വൈസ് പ്രിൻസിപ്പലായിരുന്ന ബിന്ദു പ്രിൻസിപ്പൽ ഇൻചാർജ് സ്ഥാനത്തെത്തിയത്. സർവ്വകലാശാല പ്രിൻസിപ്പൽ നിയമനത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ് ആർ ബിന്ദുവിനെ നിയമിച്ചതെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ആരോപിക്കുന്നു.
കോളേജിലെ പ്രിൻസിപ്പലായിരുന്ന മന്ത്രി തന്നെ പ്രിൻസിപ്പൽ നിയമനം വൈകുപ്പിക്കുന്നുവെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് താൻ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞത്.
Comments