കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലം നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പത്ത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് നേരത്തെ ജയിലിൽ കിടന്നിട്ടുള്ളയാളാണ് പ്രതിയെന്നും പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 2018ലായിരുന്നു ഇയാൾ ഗാസിപൂർ പോലീസിന്റെ പിടിയിലായത്. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞ ശേഷം ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
അതേസമയം പ്രതിയുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായതായി പോലീസ് അറിയിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പ്രധാന സാക്ഷി താജുദ്ദീൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. മൂന്ന് സാക്ഷികളും തിരിച്ചറിയൽ പരേഡിന് എത്തിയിരുന്നു. ആലുവ മാർക്കറ്റിലെ സിഐടിയു തൊഴിലാളി, കെഎസ്ആർടിസി ബസ് കണ്ടക്ടർ സന്തോഷ്, ബസിലെ യാത്രക്കാരി സുസ്മിത എന്നീ സാക്ഷികളാണ് ആലുവ സബ് ജയിലിൽ എത്തി പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയുമായി പ്രതി യാത്ര ചെയ്ത ബസിലെ കണ്ടക്ടറും യാത്രക്കാരിയുമാണ് സാക്ഷികൾ.
Comments