ഞെട്ടിപ്പിക്കുന്ന വാർത്തയാണ് മഹാരാഷ്‌ട്രയിലെ റാഹുരി മേഖലയിലെ അഹമ്മദ്‌നഗർ ജില്ലയിൽ നിന്ന് പുറത്തുവരുന്നത്. ഉമ്പ്രേ ഗ്രാമവാസികളായ രക്ഷിതാക്കൾ അവരുടെ പെൺമക്കളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയയ്‌ക്കാൻ ഭയപ്പെടുന്നതായാണ് വിവരം. ലൗജിഹാദ് ഭീതിയെ തുടർന്നാണ് രക്ഷിതാക്കൾ വേദനയോടെ തീരുമാനമെടുത്തതെന്നാണ് സൂചന
ഔദ്യോഗിക വാർത്താകുറിപ്പിൽ ഉമ്പ്രേ ഗ്രാമപഞ്ചായത്ത് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ലൗജിഹാദിന് ഇരയായ പെൺകുട്ടികളുടെ മാതാപിതാക്കളും മറ്റ് ഹൈന്ദവരായ രക്ഷിതാക്കളുമാണ് തീരുമാനമെടുത്തത്. കുട്ടികളെ സ്‌കൂളിലേക്കും അത് കഴിഞ്ഞുള്ള ട്യൂഷനും വിടില്ലെന്നാണ് ഇവരുടെ തീരുമാനം
‘തദ്ദേശ ഭരണകൂടം സുരക്ഷ നൽകാതെ ഗ്രാമത്തിലെ ഒരു വിദ്യാർത്ഥിയെയും സ്‌കൂളിലേക്ക് അയയ്‌ക്കില്ല. ഈ അടുത്തായി ഉണ്ടായ കേസുകളിൽ ഞങ്ങൾ ഭയപ്പെട്ടിരിക്കുകയാണ്. ഞങ്ങളുടെ കുട്ടികളുടെ കാര്യം നോക്കേണ്ടതുണ്ട്. ഇനി അവർ ചെറിയ വീട്ടു ജോലികൾ ചെയ്ത് ജീവിക്കട്ടെ. പഠിക്കാൻ പോയാൽ അവർക്ക് നേരിടേണ്ടിവരുന്നത് ദുരനുഭവങ്ങളാണ്.
ലൗജിഹാദിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ ഹൈന്ദവര്‍ക്കെതിരെ വ്യാജ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളുടെ വാക്ക് കേട്ട് പോലീസ് നിരന്തരമായി ഹിന്ദുക്കളെ ആക്രമിക്കുന്നു, ഇരകളുടെ മാതാപിതാക്കളെ മര്‍ദ്ദനത്തിനിരയാക്കുന്നു.വ്യാജ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസുകാര്‍ക്കെതിരെയും തദ്ദേശ ഭരണകൂടത്തിനെതിരെയും നടപടി വേണം’- നടപടി ആവശ്യപ്പെട്ടുള്ള കത്തില്‍ അവര്‍ പറയുന്നു.
അഹമ്മദ്‌നഗർ ജില്ലയിലെ നാല് പെൺകുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയത്. ആവേജ് നിസാർ ഷെയ്ഖ്,കൈഫ് ഷെയ്ഖ്,സോഹയിൽ ഷെയ്ഖ്, ഹീന ഷെയ്ഖ്,അലീഷ ഷെയ്ഖ്,സലീതം പത്താൻ, ഇൽത്താഫ് ഷെയ്ഖ്, ഷക്കീർ ഷെയ്ഖ് എന്നിവരാണ് കുട്ടികളെ കുടുക്കി ബുർഖ ധരിക്കാനും മതംമാറാനും നിർബന്ധിച്ചത്.
ട്യൂഷൻ ടീച്ചറായ ഹീനയുടെ നേതൃത്വത്തിലാണ് പഠിക്കാനെത്തുന്ന പെൺകുട്ടികളെ മതംമാറ്റുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. കുങ്കുമവും വളകളും ധരിക്കുന്നത് ഇവർ വിലക്കിയിരുന്നു. പിന്നാലെ മുസ്ലീം യുവാക്കളെ ട്യൂഷൻ സെന്ററിലേക്ക് കൊണ്ടുവന്നു. ബന്ധുക്കളാണെന്ന് പറഞ്ഞ് കൊണ്ടുവന്ന യുവാക്കളോട് സുഹൃത്തുക്കളാകാൻ നിർബന്ധിച്ചു.
Noted!
I will visit Ahmadnagar to inquire into the case. https://t.co/Gkjt6XjHl9— प्रियंक कानूनगो Priyank Kanoongo (@KanoongoPriyank) July 31, 2023
“>
പെണ്‍കുട്ടികളെ വ്യാജ പ്രണയത്തില്‍ വീഴ്‌ത്തിയ ഇവര്‍ മതംമാറാനും പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിച്ചു. കുട്ടികള്‍ ഇവരുടെ യാഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞതോടെ എട്ടുപേര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ടീച്ചറിന്റെ സഹായത്തോടെ പെണ്‍കുട്ടികളുടെ ഫോട്ടോ കൈക്കലാക്കി ഇത് മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്താനും ഇവര്‍ ഉപയോഗിച്ചിരുന്നു. അതേസമയം ദേശീയ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കാനൂങ്കോ വിഷയത്തില്‍ ഇടപെട്ടു. അഹമ്മദ് നഗര്‍ സന്ദര്‍ശിച്ച് കേസിനെപ്പറ്റി പരിശോധിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
Comments