ന്യൂഡൽഹി; ഹൈന്ദവ വിശ്വാസങ്ങൾ അന്തവിശ്വാസങ്ങളാണെന്ന ഷംസീറിന്റെ പ്രസ്താവന മാർക്‌സിസ്റ്റ് പാർട്ടി അംഗീകരിക്കുകയും പിന്തുണയ്‌ക്കുകയും അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാട് കേരളത്തിലെ ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ല. ഭരണഘടന പദവിയിലിരിക്കുന്നൊരു വ്യക്തി നടത്തിയ പരാമർശം പദവിക്ക് ചേർന്നതല്ലെന്നും അത് പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട സുകുമാരൻ നായരെ അവഹേളിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. എൻഎസ്എസ് ജനറൽ സെക്രട്ടറിയെ അവഹേളിക്കാൻ വേണ്ടി എകെ ബാലനെ നിയോഗിച്ചതാണോ എന്ന് സിപിഎം വ്യക്തമാക്കണം.
ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് എന്താണ്. ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയ സ്പീക്കറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന നിയമസഭ സമ്മേളനത്തിൽ അവർ പങ്കെടുക്കുമോ? സ്പീക്കറുടെ പ്രവർത്തികളെ അംഗീകരിക്കുമോ?എൻഎസ്എസ് ജനറൽ സെക്രട്ടറിയെ അവഹേളിച്ച എകെ ബാലന്റെ നിലപാടിനെക്കുറിച്ച് കോൺഗ്രസിന്റെ നിലപാടെന്താണ്?
ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന ആർക്കെങ്കിലുമെതിരെ എന്തെങ്കിലുമൊരു പരാമർശങ്ങള്‍
വരുമ്പോൾ ഇവിടെ വലിയ ബഹളമുണ്ടാക്കിയവരാണിവർ. ഇക്കാര്യത്തിൽ നിലപാട് പറയണം. ശബരിമലയിലെ ഹിന്ദു ആചാരങ്ങൾ ലംഘിക്കാൻ കൂട്ടുനിന്നതിന് പിന്നാലെ സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാട് ഒരിക്കൽക്കൂടി പുറത്തുവന്നതായും വി.മുരളീധരൻ പറഞ്ഞു.
Comments