ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണി കീഴടക്കാൻ കാഹളം മുഴക്കുമ്പോൾ ഏതൊരു സ്മാർട്ട്‌ഫോൺ പ്രേമിയെയും അലട്ടുന്ന വലിയൊരു പ്രശ്‌നമാണ് ഫോണിന്റെ വില. എന്നാൽ അതിനൊരു പരിഹാരമായിട്ടാണ് ലാവ ഇപ്പോൾ ഇന്ത്യൻ വിപണികളിലേയ്‌ക്ക് എത്തിരിക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ തരുന്ന സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിച്ച് പ്രേക്ഷക ശ്രദ്ധനേടിയ ലാവ ഇപ്പോൾ പുതിയ സ്മാർട്ട്‌ഫോണായ ലാവ യുവ 2 ആണ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ യുവ 2 പ്രോ എന്ന സ്മാർട്ട്‌ഫോണുമായി ഡിസൈൻ സാമ്യത പുലർത്തുന്ന ലാവ യുവ 2 ഡിവൈസിന്റെ സവിശേഷതകളറിയാം..
ലാവ യുവ 2 സവിശേഷതകൾ
90Hz റിഫ്രഷ് റേറ്റുള്ള സിങ്ക് സ്‌ക്രീൻ ഡിസ്‌പ്ലെയോടു കൂടിയാണ് ലാവ യുവ 2 വരുന്നത്. വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഡിസൈൻ മെച്ചപ്പെടുത്താൻ പിൻ പാനലിന് ഗ്ലാസ് പോലുള്ള മെറ്റീരിയലുമാണ് പുതിയ ലാവ സ്മാർട്ട്‌ഫോണിൽ അടങ്ങിയിട്ടുള്ളത്.
വിലയും ലഭ്യതയും
യുവ 2 പ്രോയെക്കാൾ 1,000 രൂപ വിലക്കുറവുള്ള ലാവ യുവ 2- ന് 6,999 രൂപയാണ് വില വരുന്നത്. 64 ജിബി സ്റ്റോറേജും 3 ജിബി റാമുമാണ് ഈ സ്മാർട്ട്‌ഫോണിലുള്ളത്. ഗ്ലാസ് ബ്ലൂ, ഗ്ലാസ് ലാവെൻഡർ, ഗ്ലാസ് ഗ്രീൻ എന്നീ നിറങ്ങളിലാണ് ലാവ യുവ 2 സ്മാർട്ട്‌ഫോൺ ലഭ്യമാകുന്നത്. ലാവയുടെ റീട്ടെയിൽ നെറ്റ്‌വർക്കിലുടനീളം ഫോൺ ലഭ്യമാണ്.
ക്യാമറ, ബാറ്ററി സവിശേഷതകൾ
സ്‌ക്രീൻ ഫ്‌ളാഷോടു കൂടിയ 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും 13 മെഗാപിക്‌സൽ ഡ്യുവൽ എഐ പിൻ ക്യാമറയുമാണ് ഈ സ്മാർട്ട്‌ഫോണിൽ വരുന്നത്. 5,000 mAh ബാറ്ററിയുള്ള ഈ ഡിവൈസിൽ 10w ചാർജിംഗ് സപ്പോർട്ടുമുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനർ, അനോണിമസ് ഓട്ടോ കോൾ റെക്കോർഡിംഗ് ഫീച്ചർ, നോയ്‌സ് ക്യാൻസലേഷനായി ഡ്യൂവൽ മൈക്രോഫോണുകൾ എന്നിവയും ലാവ യുവ 2 സ്മാർട്ട്‌ഫോണിലടങ്ങിയിട്ടുണ്ട്.
















Comments