മദ്ധ്യപ്രദേശിൽ ജൈനമത സമ്മേളനത്തിൽ കടന്നുകയറി പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ച മുസ്ലീം യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് പ്രതിഷേധത്തിനൊടുവിൽ. കത്നി ജില്ലയിൽ ജൈൻ ബോർഡിംഗ് സ്കൂളിൽ ചാതുർമാസാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തിലായിരുന്നു യുവതി കടന്നുകയറിയത്. ജൈന സന്യാസി ആസ്തിക് സാഗർ മഹാരാജ് ധർമ്മ സഭയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു യുവതി സമ്മേളന ഹാളിലേക്ക് ഇരച്ചെത്തി തെറിവിളി ആരംഭിച്ചത്.
സന്യാസിയോട് സ്റ്റേജിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് അശ്ലീല പരാമർശങ്ങൾ നടത്തി കൈയ്യേറ്റത്തിന് ശ്രമിച്ചതോടെ സമ്മേളനത്തിൽ പങ്കെടുത്തൊരു സ്ത്രീ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കാര്യങ്ങൾ ചോദിച്ച് ഇവരെ തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ തെറിവിളി നിർത്തിയില്ലെന്ന് മാത്രമല്ല, വീണ്ടും ബഹളം വച്ചു. പിന്നാലെ ഇവരെ പിടികൂടി പോലീസിന് കൈമാറിയെങ്കിലും പോലീസ് കേസെടുക്കാതെ നടപടി വൈകിപ്പിച്ചു.
പോലീസ് സ്റ്റേഷനിലെത്തിയിട്ടും യുവതി തെറിവിളി തുടർന്നു. നടപടി വൈകിയതോടെ ജൈനമതസ്ഥർ കോട്ടവാലി പോലീസ് സ്റ്റേഷൻ റോഡ് ഉപരോധിച്ച് നടപടി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് യുവതിക്കെതിരെ കേസെടുക്കാൻ ഉന്നതഉദ്യോഗസ്ഥർ തീരുമാനിച്ചത്.
The shocking incident took place at #Katni MP.
Where digamber #Jainmuni aastik sagarji Maharaj was giving pravachan peacefully, suddenly a Muslim lady entered the premises & started abusing him with some really bad language.
Said hum Muslim hai
“jhund ke jhund aayenge” and many… pic.twitter.com/ZOszOSXe34— Jainism_jewells (@arpitjain__) August 2, 2023
“>
Comments