നെറ്റ്ഫ്‌ളിക്‌സിന് പിന്നാലെ രാജ്യത്തെ മറ്റൊരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം കൂടി പാസ്‌വേർഡ് ഷെയറിംഗിന് നിയന്ത്രണമേർപ്പെടുത്തുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറാണ് ഉപയോക്താക്കൾക്കിടയിലെ പാസ്‌വേർഡ് പങ്കിടലിന് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് പരിമിതികൾ വരുത്തുന്നതിനുള്ള നടപടികൾ കമ്പനി ആരംഭിച്ചു. പ്രീമിയം ഉപയോഗിക്കുന്ന നാല് ഉപകരണങ്ങളിൽ നിന്ന് മാത്രമാകും ലോഗിൻ ചെയ്യാൻ കമ്പനി അനുവദിക്കുക. ഇത്തരത്തിൽ പുതിയ നയം പ്രാബല്യത്തിൽ വരുത്താനാണ് കമ്പനിയുടെ നീക്കമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
നിലവിൽ പ്ലീമിയം അക്കൗണ്ട് പ്ലാൻ ഉപഭോക്താക്കൾക്ക് 10 ഡിവൈസുകളിൽ നിന്നും ലോഗിൻ ചെയ്യുന്നതിനുള്ള അനുവാദം കമ്പനി നൽകുന്നുണ്ട്. മുമ്പ് നെറ്റ്ഫ്‌ളിക്‌സ് അതിന്റെ ഉപയോക്താക്കൾക്ക് പാസ്‌വേർഡ് ഷെയർ ചെയ്യുന്നത് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലും ഇത് പ്രാബല്യത്തിൽ വരുന്നത് അടുത്തിടെയാണ്.
പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതോടെ ഹോട്ട്‌സറ്റാർ ഉപഭോക്താക്കൾക്ക് സ്വന്തം നിലയിൽ സബ്‌സ്‌ക്രിപ്ഷനുകൾ വാങ്ങേണ്ടി വന്നേക്കാം. ഏകദേശം 50 ദശലക്ഷത്തോളം വരിക്കാരാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനുള്ളത്.
Comments