വിഘ്‌നങ്ങൾ അകറ്റാൻ ഗണപതി ഭഗവാന് നാളികേരം; തേങ്ങ ഉടയ്ക്കുന്നത് എന്തിന്, ഉടച്ച തേങ്ങ കഴിക്കാമോ?
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഘ്‌നങ്ങൾ അകറ്റാൻ ഗണപതി ഭഗവാന് നാളികേരം; തേങ്ങ ഉടയ്‌ക്കുന്നത് എന്തിന്, ഉടച്ച തേങ്ങ കഴിക്കാമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 06:27 pm IST
Facebook
Twitter
WhatsAppTelegram

ഗണപതി ക്ഷേത്രങ്ങളിൽ മാത്രമല്ല ഗണപതി പ്രതിഷ്ഠയുള്ള മിക്ക ക്ഷേത്രങ്ങളിലെയും പതിവാണ് ഗണപതിയ്‌ക്ക് തേങ്ങ ഉടയ്‌ക്കുകയെന്നത്. ഏത് കാര്യത്തിനും വിഘ്‌നങ്ങൾ അകറ്റാനാണ് ഗണപതിയെ പ്രാർത്ഥിച്ച് തേങ്ങ ഉടയ്‌ക്കുന്നതെന്ന് വിശ്വാസം. നാളികേരം മനുഷ്യ ശരീരത്തിന് തുല്യമാണെന്നാണ് സങ്കൽപ്പം. പുറമേ നാരുകളുള്ള കട്ടിയുള്ള ചിരട്ടയ്‌ക്കുള്ളിൽ മാസംളമായ ഭാഗവും അതിനുള്ളിൽ ജലവും ഉള്ളതിനാലാണ് നാളികേരത്തെ മനുഷ്യ ശരീരത്തോട് ഉപമിക്കാൻ കാരണം. നാളികേരം ഉടയ്‌ക്കുന്നതിലൂടെ തന്നെ തന്നെയും താൻ എന്ന ഭാവത്തേയും ഈശ്വരന് സമർപ്പിക്കുകയാണ് എന്നതാണ് വിശ്വാസം. ഗണങ്ങളുടെ നായകനായ ഗണപതിയ്‌ക്ക് മൂന്ന് കണ്ണുള്ള തേങ്ങ ഉടയ്‌ക്കുന്നതിലൂടെ സർവ്വദോഷങ്ങളും നീങ്ങും എന്നാണ് വിശ്വാസം.

തേങ്ങ മനുഷ്യ ശരീരത്തിന് തുല്യമാണ് എന്നാണ് പറയുന്നത്. കാരണം തേങ്ങ ഉടയ്‌ക്കുമ്പോൾ മനുഷ്യനും ദേവനും ഒന്നായി ചേരുന്നു. ഭക്തന് ഭഗവാനോടുള്ള ആത്മീയ സമർപ്പണമാണ് തേങ്ങയുടക്കുന്നതിലൂടെ സംഭവിക്കുന്നത്. ഉദ്ദിഷ്ട കാര്യ ഫലസിദ്ധിയ്‌ക്കായി നിരവധി പേരാണ് ദിനവും ഗണപതി ക്ഷേത്രത്തിൽ നാളികേരമുടയ്‌ക്കുന്ന വഴിപാട് നടത്തുന്നത്. നമ്മൾ വിചാരിച്ച കാര്യം സംഭവിക്കുമ്പോൾ നാളികേരം ഉടയുമെങ്കിൽ അഭീഷ്ടം സാധിക്കുമെന്നും ഉടഞ്ഞില്ലെങ്കിൽ അതിന് വിഘ്‌നം നേരിടേണ്ടി വരുമെന്നും അനിഷ്ടസംഭവം നടക്കും എന്നുമാണ് വിശ്വാസം. ശുഭകാര്യങ്ങൾക്ക് മുൻപായി പൂജിച്ച നാളികേരം രണ്ടായി ഉടച്ച് ശുഭ-അശുഭ ഫലങ്ങൾ നോക്കുന്ന പതിവുണ്ട്.

മനുഷ്യർ വളരെ വേഗത്തിലാണ് നെഗറ്റീവ് എനർജിയിലേക്ക് ആകൃഷ്ടരാകുന്നത്. അഹം, കോപം, നെഗറ്റീവ് ചിന്തകൾ എന്നിങ്ങനെയുള്ള മോശം ഗുണങ്ങൾ ഈ സമയത്താണ് പ്രകടമാകുന്നത്. ഓരോ തേങ്ങയും ഉടയക്കുന്നതിലൂടെ ഉള്ളിലെ പോസറ്റീവ് എനർജിയെ പുറത്തേക്ക് കൊണ്ടുവരാൻ കഴിയുന്നു. നാളികേരം ഉടയ്‌ക്കുമ്പോൾ അത് പൊള്ളയായ സ്വഭാവത്തെ ഇല്ലാതാക്കി അകമേയുള്ള കാമ്പിനെ പുറത്തേക്ക് കാണിക്കുന്നുവെന്നാണ് വിശ്വാസം. തേങ്ങ ഉടയ്‌ക്കുന്നത് കൃത്യം പകുതി ആയാണെങ്കിൽ ആഗ്രഹം സഫലമാകുമെന്നും ശുഭമായി കലാശിക്കുകയും ചെയ്യുന്നു. വശങ്ങൾ ചരിഞ്ഞാണ് തേങ്ങ ഉടയുന്നതെങ്കിൽ ഉദര സംബന്ധമായ അസ്വസ്ഥതകളും നാളികേരത്തിന്റെ കണ്ണുകൾ പൊട്ടിയാൽ അതീവ ദുഃഖവും മുകൾ ഭാഗത്താണെങ്കിൽ കുടുംബനാഥന് ആപത്തും സംഭവിക്കുമെന്നാണ് വിശ്വാസം.

ഉടച്ച തേങ്ങ കഴിക്കാമോ എന്നതും പലരുടെയും സംശയമാണ്. ഹൈന്ദവ വിശ്വാസ പ്രകാരം ഗംണപതിയ്‌ക്ക് മുൻപിൽ ഉടച്ച തേങ്ങ കഴിക്കാൻ പാടില്ലെന്നാണ് വിശ്വാസം. ദോഷങ്ങളും ദുരിതങ്ങളും മാറി പോകുക എന്ന സങ്കൽപ്പത്തിലാണ് ഗണപതിയ്‌ക്ക് തേങ്ങ ഉടയ്‌ക്കുന്നത്. അങ്ങനെ നമ്മുടെ ദോഷങ്ങളെ സങ്കൽപ്പിച്ച് ഉടയ്‌ക്കുന്ന തേങ്ങ വീണ്ടും എടുക്കുകയും കഴിക്കുകയും ചെയ്യുന്നതിലൂടെ അവ തിരിച്ച് നമ്മിലേക്ക് തന്നെ വരുമെന്നാണ് വിശ്വാസം.

 

Tags: ganapathycoconut
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies