അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2026, 07:46 pm IST
Facebook
Twitter
WhatsAppTelegram

കണ്ണന്റെ പുഞ്ചിരിയും ഓടക്കുഴലിന്റെ നാദവും മനസിൽ നിറയ്‌ക്കുന്ന പുണ്യദിനമാണ് അഷ്ടമിരോഹിണി. ലോകരക്ഷാർഥം മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി ഭഗവാൻ ശ്രീകൃഷ്ണൻ ഭൂമിയിൽ അവതരിച്ച ദിനത്തിന്റെ ഓർമ പുതുക്കുന്ന ഈ ദിവസം ഭക്തർ ഏറെ പ്രാധാന്യത്തോടെയാണ് ആചരിക്കുന്നത്. ഈ വർഷത്തെ അഷ്ടമിരോഹിണി സെപ്റ്റംബർ 4 വെള്ളിയാഴ്ചയാണ്.

അഷ്ടമിരോഹിണി ദിനത്തിൽ വ്രതം അനുഷ്ഠിച്ച് ഭഗവാനെ പ്രാർഥിക്കുന്നവരുടെ ആഗ്രഹങ്ങൾ ശ്രീകൃഷ്ണൻ സാധിച്ചുതരുമെന്നാണ് വിശ്വാസം. ദേവന്മാർ വ്രതാനുഷ്ഠാനം നടത്തിയതിന്റെ ഫലമായാണ് ലോകധർമ സംരക്ഷണത്തിനായി മഹാവിഷ്ണു കൃഷ്ണാവതാരം പൂണ്ടതെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ആ മഹാവ്രതത്തിന്റെ സ്മരണ പുതുക്കുക കൂടിയാണ് അഷ്ടമിരോഹിണി വ്രതം.

ദ്വാപരയുഗത്തിൽ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയിൽ രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണൻ അവതരിച്ചതെന്നാണ് വിശ്വാസം. കേരളത്തിൽ അഷ്ടമിയും രോഹിണിയും ചേർന്നുവരുന്ന ദിനമാണ് പൊതുവെ അഷ്ടമിരോഹിണി അഥവാ ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കുന്നത്. എന്നാൽ ഭാരതത്തിലെ മറ്റ് പല പ്രദേശങ്ങളിലും, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, അഷ്ടമി തിഥിക്കാണ് ജന്മാഷ്ടമി ആചരിക്കുന്നത്.

തലേന്ന് വൈകുന്നേരം മുതൽ വ്രതം

അഷ്ടമിരോഹിണിയുടെ തലേന്ന് സൂര്യാസ്തമയം മുതലാണ് വ്രതം ആരംഭിക്കേണ്ടത്. അത്താഴത്തിന് അരിയാഹാരം ഉൾപ്പെടെയുള്ള ധാന്യഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്നതാണ് ആചാരം. പകരം പഴവർഗങ്ങളോ പാലോ കഴിക്കാം. ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് പിറ്റേന്ന് ഒരിക്കലോടെ ഭക്ഷണം കഴിച്ചോ, ലഘുഭക്ഷണം മാത്രം കഴിച്ചോ വ്രതം അനുഷ്ഠിക്കാം.

വ്രതദിനത്തിൽ കഴിയുന്നത്ര സമയം ഭഗവൽസ്മരണയിൽ ചെലവഴിക്കുന്നത് ഉത്തമമാണ്. ഭഗവാന്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നതും ശ്രേഷ്ഠമായി കണക്കാക്കുന്നു.

‘ഓം നമോ നാരായണായ’ എന്ന അഷ്ടാക്ഷരമന്ത്രവും ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷരമന്ത്രവുമാണ് പ്രധാന മൂലമന്ത്രങ്ങൾ.

സാധിക്കുമെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കാം. പാൽപ്പായസം പ്രധാന വഴിപാടുകളിലൊന്നാണ്. ഉണ്ണിയപ്പം, നെയ്യപ്പം, ഇളനീർ, വെണ്ണ നിവേദ്യം എന്നിവയും വിശേഷമാണ്. പ്രത്യേകിച്ച് ഉണ്ണിക്കണ്ണന് വെണ്ണ നിവേദിക്കുന്നത് ഏറെ പ്രധാനമായി കരുതുന്നു.

അർധരാത്രി വരെ കണ്ണനെ ഭജിക്കാം

ശ്രീകൃഷ്ണന്റെ അവതാരസമയം അർധരാത്രിയാണെന്നാണ് വിശ്വാസം. അതിനാൽ അർധരാത്രി വരെ ഭഗവൽസ്മരണയിലും ശ്രീകൃഷ്ണകഥകളുടെ പാരായണത്തിലും മുഴുകുന്നത് ഉത്തമമാണ്.

അഷ്ടമിരോഹിണി ദിവസം ഭാഗവതം പാരായണം ചെയ്യുന്നതും ഭക്തിയോടെ ശ്രവിക്കുന്നതും ജന്മാന്തര പാപങ്ങൾ അകറ്റുമെന്നാണ് വിശ്വാസം. വിഷ്ണു സഹസ്രനാമം, ഹരിനാമകീർത്തനം, ഭഗവദ്ഗീത, നാരായണീയം, ശ്രീകൃഷ്ണ കർണാമൃതം, കൃഷ്ണഗാഥ തുടങ്ങിയവയും പാരായണം ചെയ്യാം.

അഷ്ടഗോപാല മന്ത്രങ്ങൾ ഓരോന്നും 41 തവണ ജപിക്കുന്നത് സദ്ഫലം നൽകുമെന്നും വിശ്വാസമുണ്ട്.

ആഗ്രഹങ്ങൾക്കനുസരിച്ച് ഗോപാലമന്ത്ര ജപം

അഷ്ടമിരോഹിണി ദിവസം സന്താന ഗോപാലമന്ത്രം ജപിക്കുന്നത് വിശേഷമാണ്. മന്ത്രോപദേശമുള്ളവർക്ക് രാജഗോപാല മന്ത്രവും ജപിക്കാം. മന്ത്രോപദേശം ലഭിച്ചവർക്കും ഇല്ലാത്തവർക്കും ‘ഓം നമോ നാരായണായ’ എന്ന അഷ്ടാക്ഷരി മന്ത്രം ജപിക്കാവുന്നതാണ്.

ജാതകവശാൽ ആയുസ്സിന് മാന്ദ്യമുള്ളവർ ആയുർഗോപാലമന്ത്രം ജപിക്കുന്നത് ഉത്തമമായി കരുതുന്നു. വിദ്യാഭ്യാസ പുരോഗതിക്കും വിദ്യാവിജയത്തിനും വിദ്യാഗോപാല മന്ത്രം ജപിക്കാം.

വിദ്യാർത്ഥികളും പഠിതാക്കളും ഹയഗ്രീവമൂർത്തിയെ ഉപാസിക്കണമെന്നാണ് വിശ്വാസം. അഷ്ടമിരോഹിണി നാളിൽ ‘ഹയഗ്രീവ ഗോപാല മന്ത്രം’ ജപിക്കുന്നതും വിശേഷമാണ്.

സന്താന ഗോപാല, രാജഗോപാല മന്ത്രങ്ങൾ ഉപയോഗിച്ച് അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ പൂജ നടത്തുന്നതും ശ്രേഷ്ഠമായി കണക്കാക്കുന്നു. അതുപോലെ ആയുർഗോപാലമന്ത്രം, വിദ്യാഗോപാലമന്ത്രം, ഹയഗ്രീവ ഗോപാലമന്ത്രം എന്നിവ ഉപയോഗിച്ച് അർച്ചനകളും നടത്താം.

പിറ്റേന്ന് വ്രതം അവസാനിപ്പിക്കാം

അഷ്ടമിരോഹിണി വ്രതം പിറ്റേന്ന് പുലർച്ചെ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തിയ ശേഷം പാരണവീടുന്നതാണ് ആചാരം. ക്ഷേത്രത്തിലെത്തി തീർഥം സേവിച്ചും വ്രതം അവസാനിപ്പിക്കാം. തുളസിവെള്ളം സേവിക്കുന്നതും ആചാരപരമായി ചെയ്യാവുന്നതാണ്.

അഷ്ടമിരോഹിണി ദിനത്തിൽ തുളസിത്തൈ നടുന്നതും കൃഷ്ണക്ഷേത്രങ്ങളിൽ തുളസീഹാരം സമർപ്പിക്കുന്നതും വിശേഷമായി കണക്കാക്കുന്നു.

അങ്ങനെ ഭഗവാന്റെ അവതാരസ്മരണയിൽ മനസ്സും ശരീരവും സമർപ്പിച്ച്, മന്ത്രജപത്തോടെയും പാരായണത്തോടെയും ക്ഷേത്രദർശനത്തോടെയും അഷ്ടമിരോഹിണി ആചരിക്കാം. ആചാരങ്ങളും വ്രതരീതികളും വിശ്വാസങ്ങളും ഓരോ കുടുംബത്തിനും സമ്പ്രദായത്തിനും അനുസരിച്ച് വ്യത്യാസപ്പെടാം. എന്നാൽ ഭക്തിയോടെയും ശുദ്ധമായ മനസ്സോടെയും ഉണ്ണിക്കണ്ണനെ സ്മരിക്കുന്നതാണ് ഈ പുണ്യദിനത്തിന്റെ കാതൽ.

Tags: Ashtami Rohini 2026Sreekrishna Jayanthi VrathamJanmashtami Vratham KeralaAshtami Rohini Mantras
Share
Tweet
SendShare

More News from this section

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

Latest News

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies