പാചകത്തെക്കാൾ തലവേദനയാണ് അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞക്കറ. പാത്രങ്ങൾ എത്ര തേച്ച് മിനുക്കിയാലും മഞ്ഞക്കറ നിലനിൽക്കുക തന്നെ ചെയ്യും, പ്രത്യേകിച്ച് സെറാമിക് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണ് ഈ ദുരിതം അനുഭവിക്കുന്നത്. പലരും ഇതിന് പരിഹാരമായി പാത്രം ഉപേക്ഷിക്കുകയാണ് ചെയ്യാറ്.എന്നാൽ ഇത്തരത്തിൽ പാത്രം എറിയാൻ ഒരുങ്ങും മുൻപ് ഈ പൊടിക്കൈകൾ ഒന്ന് പരീക്ഷിക്കാം…
1) ബേക്കിംഗ് സോഡ:- ഒരു കപ്പ് വെള്ളവും രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. പിന്നീട് ഇത് കറയുള്ള പാത്രത്തിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.
2) ടൂത്ത്‌പേസ്റ്റ്:- വൃത്തിയുള്ള ടൂത്ത് ബ്രഷിൽ ഒരു കടലയുടെ വലിപ്പത്തിലുള്ള ടൂത്ത് പേസ്റ്റ് എടുക്കുക. ഇത് നനച്ച് പാത്രത്തിന്റെ പാടുകളിൽ സ്‌ക്രബ് ചെയ്യുക. അഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
3) ഉപ്പും വിനാഗിരിയും:- ഒരു കപ്പ് വിനാഗിരിയെടുക്കുക. ഇതിലേക്ക് അരക്കപ്പ് ഉപ്പ് മിക്സ് ചെയ്യുക. മിക്സ് ചെയ്ത ശേഷം കറയുള്ള പാത്രം ഈ മിശ്രിതത്തിലേക്ക് ഇറക്കി വെയ്്ക്കുക. അരമണിക്കൂർ ശേഷം ഇത് പുറത്തെടുത്ത് സാധാരണ വെള്ളത്തിൽ കഴുകണം. പിന്നീട് തുണി ഉപയോഗിച്ച് ഇത് തുടച്ചെടുക്കണം. ഇത്തരത്തിൽ ചെയ്താൽ പ്ലേറ്റിലെ മഞ്ഞൾ കറ മാറും
4) നാരങ്ങാനീര്: നാരങ്ങ നീരും വെള്ളം കൂടി മിക്‌സ് ചെയ്യുക. ഈ മിശ്രിതത്തിൽ മുക്കി കറയുള്ള പാത്രത്തിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഒരു തുണി ഉപയോഗിച്ച് ഇത് തുടച്ച് നോക്കൂ
5) ചൂടുവെള്ളം:-ഒരു ബക്കറ്റ് ചൂടുവെള്ളത്തിൽ കറ പിടിച്ച പാത്രങ്ങൽ മുക്കി വെയ്‌ക്കുക. തുടർന്ന അരമണിക്കൂറിന് ശേഷം തുണി ഉപയോഗിച്ച് തുടച്ചെടുക്കുക.















