നടക്കുന്ന അപകടത്തിന്റെ വാര്‍ത്തയാണ് അമേരിക്കയിലെ ഹൂസ്റ്റണില്‍ നിന്ന് പുറത്തുവരുന്നത്. ഗുജറാത്ത് സ്വദേശിയായ യുവാവ് വാഹനാപകടത്തില്‍പ്പട്ട് ദാരുണമായി മരിച്ചു.നാല് മാസത്തെ ടൂറിസ്റ്റ് വിസയില്‍ എത്തിയ ദര്‍ശീല്‍ തക്കറിന്റെ ജീവനാണ് കാറപകടത്തില്‍ പൊലിഞ്ഞത്. ഗുജറാത്തിലെ പത്താന്‍ സ്വദേശിയായ ദര്‍ശീല്‍ സെപ്തംബര്‍ 26ന് മടങ്ങാനിരിക്കെയാണ് ജൂലൈ 29ന് അപകടത്തില്‍പ്പെടുന്നത്. രാവിലെ 11.30ന് സുഹൃത്തുക്കള്‍ക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം.
സിഗ്നലില്‍ പച്ച തെളിഞ്ഞതോടെ ദര്‍ശീല്‍ റോഡിലേക്ക് ഇറങ്ങി, എന്നാല്‍ പൊടുന്നനെ സിഗ്നല്‍ മാറി വാഹനങ്ങള്‍ പാഞ്ഞെത്തുകയുമായിരുന്നു. ഇതിലൊരു കാര്‍ ദര്‍ശീലിനെ ഇടിച്ചിട്ടു. യുവാവ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെയെത്തിയ 14ലോളം വാഹനങ്ങള്‍ ദര്‍ശീലിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്ന് ദൃക്‌സാക്ഷിയായ സുഹൃത്ത് പറയുന്നു.
ശരീരം ചതഞ്ഞരഞ്ഞ്,ആന്തരികാവയവങ്ങളടക്കം പുറത്തുവന്ന യുവാവ് തത്ക്ഷണം മരിച്ചു. യുവാവിന്റെ മരണ വാര്‍ത്തയറിഞ്ഞ് അമ്മ ബോധംകെട്ടു വീണു. മൃതദേഹം നാട്ടിലേക്ക് അയയ്‌ക്കാന്‍ പറ്റാത്ത സ്ഥിതിയായതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ അമേരിക്കയില്‍ തന്നെ നടത്താന്‍ ബന്ധുക്കള്‍ യുഎസിലേക്ക് തിരിച്ചു. നാട്ടിലെ വീട്ടില്‍ ദര്‍ശീലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സുഹൃത്തുക്കളടക്കം നിരവധിപേരെത്തി.
















Comments