കമൽഹാസന്റെ സഹപ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തി. 1989ൽ പുറത്തിറങ്ങിയ അപൂർവ്വ സഹോദരങ്ങളിൽ കമൽഹാസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സുഹൃത്തായി അഭിനയിച്ച മോഹനാണ് മരിച്ചത്. മധുരയിലെ തിരുപ്പറങ്കുന്ദ്രം ഏരിയയിലാണ് മൃതദേഹം കണ്ടത്. സാമ്പത്തിക ബുദ്ധിമുട്ട് അലട്ടിയിരുന്ന മോഹൻ ജീവിക്കാനായി തെരുവിൽ ഭിക്ഷയെടുക്കുകയായിരുന്നു. 60 വയസായിരുന്നു. പത്ത് വർഷം മുൻപാണ് മോഹന്റെ ഭാര്യ മരിച്ചിരുന്നു.
ബാല സംവിധാനം ചെയ്ത നാൻ കടവുൾ, അതിശയ മനിതർഗൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ചെറിയ ചില വേഷങ്ങളിൽ ഇടക്കിടെ സിനിമയിൽ തല കാണിച്ച മോഹന് വർഷങ്ങളായി അവസരങ്ങളൊന്നും ലഭിച്ചിരുന്നല്ല. മാത്രമല്ല കരിയറിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളും കുറവായിരുന്നു. ഉയരക്കുറവ് അനുഗ്രഹമായി സിനിമയിലെത്തിയ മോഹന് ഇത് പിന്നീട് വെല്ലുവിളിയായി.പ്രദേശവാസികൾ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പോലീസെത്തി മധുര ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.
മരണത്തിൽ ദുരൂഹതകളില്ലെന്നാണ് പ്രാഥമിക നിഗമനം. പ്രായാധിക്യത്തെ തുടർന്നുണ്ടായ ശാരീക അവശതയിലായിരുന്നു മരണമെന്നാണ് വിവരം. മൃതദേഹം ജന്മനാടായ സേലത്തേക്ക് കൊണ്ടുപോകും. മോഹന് അഞ്ച് സഹോദരങ്ങളുണ്ട്.
Comments