കാലദേശങ്ങളില്ലാത്ത കഥയാണ്, വെസ്‌റ്റേൺ സ്‌റ്റൈലിലുള്ള ഒരു സിനിമ; മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രകടനം; മലൈക്കോട്ടെ വാലിബനെപ്പറ്റി മോഹൻലാൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കാലദേശങ്ങളില്ലാത്ത കഥയാണ്, വെസ്‌റ്റേൺ സ്‌റ്റൈലിലുള്ള ഒരു സിനിമ; മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രകടനം; മലൈക്കോട്ടെ വാലിബനെപ്പറ്റി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 08:17 am IST
FacebookTwitterWhatsAppTelegram

മലയാള സിനിമയുടെ സ്വന്തം മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടെ വാലിബൻ’ എന്ന സിനിമയ്‌ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. മോഹൻലാൽ ആരാധകരെയും സിനിമാ പ്രേമികളെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും മലൈക്കോട്ടെ വാലിബൻ എന്നാണ് റിപ്പോർട്ടുകൾ. ഗുസ്തിക്കാരനായാണ് മോഹൻലാൽ എത്തുക. രാജസ്ഥാനിലാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം നടന്നത്. അതിനാൽ തന്നെ മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു ദൃശ്യാനുഭവം സിനിമ നൽകുമെന്ന് ഉറപ്പ്.

ഇപ്പോഴിതാ, പ്രേക്ഷകരെ പോലെ തന്നെ തങ്ങളും വലിയ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കി കാണുന്നതെന്ന് പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ. ‘ഞങ്ങൾ വലിയ പ്രതീക്ഷയിലാണ്. വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് മലൈക്കോട്ടെ വാലിബൻ. അതിനെ ട്രീറ്റ് ചെയ്‌തേക്കുന്ന രീതി അത്തരത്തിലാണ്. വെസ്‌റ്റേൺ ഫിലിം എന്ന തരത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്. അതിനൊരു കാലദേശങ്ങളൊന്നും ഇല്ലാത്ത കഥയാണ്. അതിന്റെ മ്യൂസിക്കും അതിന് ഉപയോഗിച്ചിരിക്കുന്ന കളർ പാറ്റേൺസും അതിന്റെ ആക്ഷൻസുമെല്ലാം വ്യത്യസ്തമാണ്. ഒരുപക്ഷെ, മലയാള സിനിമയിൽ ആദ്യമായി കാണുന്ന തരത്തിലായിരിക്കും പ്രകടനങ്ങൾ. വലിയ ക്യാൻവാസിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിജോ നല്ല ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. മാസ്സായും സീരിയസ് ഫിലിമായുമെല്ലാം മലൈക്കോട്ടെ വാലിബാനെ കാണാം. അതെല്ലാം കാഴ്ചക്കാരുടെ മനസ്സ് പോലെയാണ്’- മോഹൻലാൽ പറഞ്ഞു.

ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവും, മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് മലൈക്കോട്ടൈ വാലിബൻ നിർമ്മിക്കുന്നത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠ രാജൻ, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബൻ മലയാളത്തിന് പുറമെ മറ്റു പ്രധാന ഭാഷകളിലും റിലീസാകും. തിരക്കഥ- പിഎസ് റഫീക്ക്, ഛായാ​ഗ്രഹണം- മധു നീലകണ്ഠൻ, സംഗീതം- പ്രശാന്ത് പിള്ള, എഡിറ്റിം​ഗ്- ദീപു ജോസഫ്.

 

Tags: mohanlalLIJO JOSE PELLISSERYSUBMalaikottai Vaaliban
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies