സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സഹോദരിമാരുടെ ചിത്രങ്ങൾ.
ഗർവാളിലുളള ക്ഷേത്രത്തിലാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്.
ഉത്തരാഖണ്ഡിലെ നീൽകാന്ത് ധാമിലേക്കുളള തീർത്ഥാടനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരി വാസന്തിബെൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹോദരി ശശി ദേവിയെ കണ്ടത്.
കോത്താരിയിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് കണ്ടുമുട്ടിയ ഇരുവരും ആലിംഗനം ചെയ്യുകയും ആശംസകൾ കൈമാറുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
PM Modi’s sister Basantiben met CM Yogi’s sister Shashi. pic.twitter.com/tyA7g921iX
— News Arena India (@NewsArenaIndia) August 4, 2023
ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിൽ ഋഷികേശിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ അകലെയാണ് നിൽകാന്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിന്റെ വാസ്തുവിദ്യയിൽ ദ്രാവിഡ ശൈലി അവലംബിച്ചിരിക്കുന്നതും കാണാവുന്നതാണ്.
Comments