സിഡ്‌നി: ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ഫൈനലിൽ. ഇന്ത്യയുടെ തന്നെ പ്രിയാൻഷു രജാവത്തിനെ തോൽപ്പിച്ചായിരുന്നു പ്രണോയ് ഫൈനലിലേക്ക് കടന്നത്. നാളെ നടക്കുന്ന ഫൈനലിൽ ചൈനയുടെ വെങ് ഹോംഗാണ് പ്രണോയിയുടെ എതിരാളിയായി എത്തുന്നത്.
ആദ്യ മത്സരത്തിൽ പ്രണോയിയെ മറികടന്ന് കുതിച്ച പ്രിയാൻഷൂവിന് പ്രകടനം നിലനിർത്താൻ സാധിച്ചില്ല. ഇതിന് പിന്നാലെ മത്സരത്തിന്റെ ട്രാക്കിലേക്ക് എത്തിയ പ്രണോയ് ആദ്യ ഗെയിം 21-18-ന് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിലും പ്രണോയ് ലക്ഷ്യം നേടി. ഇതിൽ 21-12 എന്ന നിലയിലായിരുന്നു സ്‌കോർ സ്വന്തമാക്കിയത്.
നാളെ നടക്കാനിരിക്കുന്ന കലാശ പോരാട്ടത്തിൽ ചൈനയുടെ വെങ് ഹോങ്യാങിനെ പ്രണോയ് നേരിടും. ഇന്തോനേഷ്യയുടെ ലോക രണ്ടാം നമ്പർ താരം ആന്റണി സിനിസുക ഗിന്റിങിനെ തോൽപ്പിച്ചായിരുന്നു പ്രണോയ് സെമിയിലേക്ക് കടന്നത്. ഈ വർഷത്തെ തന്നെ രണ്ടാമത്തെ മേജർ ഫൈനൽ പ്രവേശനമാണ് പ്രണോയിയുടേത്. കഴിഞ്ഞ മേയിൽ നടന്ന മലേഷ്യൻ ഓപ്പണും പ്രണോയ് സ്വന്തമാക്കിയിരുന്നു.
Comments