ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്നുകൊണ്ടുള്ള യാത്രക്കിടെ പേടകം പകർത്തിയ ദൃശ്യങ്ങളാണ് ഇസ്രോ പങ്കുവെച്ചിരിക്കുന്നത്.
The Moon, as viewed by #Chandrayaan3 spacecraft during Lunar Orbit Insertion (LOI) on August 5, 2023.#ISRO pic.twitter.com/xQtVyLTu0c
— LVM3-M4/CHANDRAYAAN-3 MISSION (@chandrayaan_3) August 6, 2023
ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ട്രാൻസ് ലൂണാർ പഥത്തിലായിരുന്ന പേടകം ചന്ദ്രനെ വലംവെക്കുന്ന ഒന്നാമത്തെ ഭ്രമണപഥത്തിലേക്കാണ് എത്തിയത്. പേടകം ഇനി ചന്ദ്ര ഉപരിതലത്തിൽ നിന്നുള്ള അകലം ക്രമേണ കുറയ്‌ക്കും. ചന്ദ്ര ഉപരിതലത്തിൽ നിന്നും 100 കിമി ദൂരത്തിൽ എത്തിയ ശേഷം പേടകത്തിൽ നിന്ന് ലാൻഡറിനെ വേർപ്പെടുത്തും.
ഇറങ്ങാനുള്ള സ്ഥലം കണ്ടെത്തി സോഫ്റ്റ് ലാൻഡിംഗിനുള്ള ഒരുക്കങ്ങളാകും പിന്നീട്. തുടർന്ന് ഒരാഴ്ചയ്‌ക്ക് ശേഷം 23-ാം തീയതി വൈകുന്നേരം 5.47-ന് ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് ഒന്നിനാണ് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ടത്.
Comments