ബെംഗളുരു; കന്നട നടന്‍ വിജയ് രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു. 35 വയസായിരുന്നു. കുടുംബത്തോടൊപ്പം അവധിയാഘോഷത്തിലായിരുന്ന സ്പന്ദന ബാങ്കോക്കിലായിരുന്നു. തിങ്കളാഴ്ച രാവിലെ രക്തസമ്മര്‍ദ്ദം താഴ്ന്ന സ്പന്ദന തലകറങ്ങി വീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാളെ ബെംഗളുരുവിലെത്തിക്കും. ശൗര്യയാണ് മകന്‍.
2007 ഓഗസ്റ്റ് 26നായിരുന്നു ഇവരുടെ വിവാഹം. 16-ാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ 19 ദിവസം മാത്രമുള്ളപ്പോഴാണ് അപ്രതീക്ഷിത വിയോഗം. വിജയ്‌രാഘവേന്ദ്ര ഇപ്പോള്‍ സിനിമകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബെംഗളുരുവിലായിരുന്നു.2017ല്‍ പുറത്തിറങ്ങിയ അപൂര്‍വ്വ എന്ന ചിത്രത്തിലൂടെയാണ് താരം സാന്‍ഡല്‍വുഡില്‍ അരങ്ങേറിയത്.
റിട്ട.എസിപി ബികെ ശിവറാമാണ് സ്പന്ദനയുടെ പിതാവ്. ബന്ധുക്കള്‍ ബാങ്കോക്കിലേക്ക് തിരിച്ചിട്ടുണ്ട്. വിജയിയുടെ ബന്ധുവായിരുന്ന സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറും 2021ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെയാണ് വീണ്ടും കുടുംബത്തെ നടുക്കുന്ന മറ്റൊരു വിയോഗവും.
Comments