1199 ലെ അശ്വതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

1199 ലെ അശ്വതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 12:34 pm IST
FacebookTwitterWhatsAppTelegram

1199 ലെ അശ്വതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം
അശ്വതി നക്ഷത്രക്കാർ ഏറിയ പക്ഷവും മൂത്ത സന്തതി ആയിരിക്കും. മധുരത്തേക്കാൾ എരിവും പുളിവ്‌ ഇഷ്ട്ടമായിരിക്കും. ആരോഗ്യ മേഖലയിൽ കൂടുതൽ തിളങ്ങും. പുരുഷ രാശിയായ മേടമാണ് അശ്വതിയുടെ രാശി. സ്ത്രീകൾ 16, 20 വയസിൽ പ്രേമത്തിൽ പെടാൻ സാധ്യത. കുതിരയെ പോലെ എവിടെയും കുതിച്ചു പായാൻ ശേഷി ഏത്‌ മേഖലയിലും ഉയർന്നു വരുവാൻ ഒരു പ്രത്യേക കഴിവ് ഒക്കെ അശ്വതി നക്ഷത്രക്കാരുടെ മുഖമുദ്രയാണ്. അത്‌ അവർക്ക് മാത്രം സ്വയാത്ത മായിട്ടുള്ള ഒരു കഴിവ് ആണ്. ചന്ദ്രന്റെയോ കുജന്റെയോ ശുക്രന്റെയോ രാശ്യാധിപന്മാർ ബലഹീനൻ ആയാൽ ഇവർ മദ്യപാനി ആയി തീരും. അത്തരം അവസ്ഥയിൽ എത്ര കഴിവുണ്ടായിട്ടും ജീവിതം കൈവിട്ടുപോകുന്നതായി കാണാം. അതുകൊണ്ടു തന്നെ ഇത്തരക്കാർ ജാതകം ഗണിച്ചു പ്രശ്നപരിഹാരം ചെയേണ്ടതാകുന്നു. സ്വന്തം കാര്യത്തെക്കാൾ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവർ ആണ്. ലോല ഹൃദയം ഉള്ളവർ ആണെങ്കിലും പുറമെ നിന്നും നോക്കുമ്പോൾ കഠിനമായി തോന്നും. സൂര്യൻ, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങൾ ഇവ പൊതുവെ അശുഭമായേക്കാം. ഗ്രഹനില കൂടി നോക്കി വില ഇരുത്തേണ്ട ഒരു വിഷയം ആണ്. അതിനാൽ ഇക്കാലത്ത് ഇവർ വിധിപ്രകാരം ദോഷപരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്.

ചിങ്ങം

വർഷാരംഭം ഗുണഫലങ്ങൾ കുറവായിരിക്കും. എന്നിരുന്നാലും വിദേശജോലി കിട്ടുകയും കുടുംബാംഗങ്ങൾ ഒരുമിച് സ്ഥിര താമസമാകുകയും ചെയ്യാൻ സാധ്യത ഉണ്ട്. ഭക്ഷണ കാര്യത്തിൽ നിയന്ത്രണം വേണം. ഭക്ഷ്യ വിഷബാധക്ക് സാധ്യത ഉണ്ട്. പ്രത്യേകിച്ച് യാത്രകളിൽ ഭക്ഷണം സൂക്ഷിക്കുക. ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തുക. വരവിൽ കവിഞ്ഞ ചെലവ് അനുഭവപ്പെടും. കുടുംബ ജീവിതത്തിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾ മാറും സന്തോഷാവസ്ഥ വരും. സത്സന്താന ഭാഗ്യം, സന്താനങ്ങൾ മൂലം ഗുണഫലങ്ങൾ ഒക്കെ യോഗം.

കന്നി

പ്രതീക്ഷയോടെ പങ്കെടുക്കുന്ന പരീക്ഷകളിലും ഇൻറർവ്യൂവിലും പരാജയപ്പെടാൻ സാധ്യതയുണ്ട്. ആമാശയ സംബന്ധമായും നേത്ര സംബന്ധമായും പ്രശ്നങ്ങൾ ഉണ്ടാവും. ബിസിനെസ്സിൽ പുതിയ അവസരങ്ങൾ വന്നു ചേരും. കുടുംബ ബന്ധുജങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായ വ്യത്യാസം ഉണ്ടാവും. ക്ഷമാശീലം ഗുണം ചെയ്യും. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കും. കോടതിവിഷയങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം.

തുലാം

ബിസിനെസ്സിൽ വൻ പുരോഗതി ദൃശ്യമാകും. എന്നിരുന്നാലും ചെലവ് നിയന്ത്രിക്കുന്നത് നല്ലതായിരിക്കും. നാഡി സംബന്ധമായും ഉദര സംബന്ധമായും പ്രശ്നങ്ങൾ വരും. സർക്കാർ ജോലിയിൽ പരിശ്രമിക്കുന്നവർക്കു കാലം അനുകൂലമാണ്. കുടുംബത്തിൽ ഉള്ളവർക്ക് മരണമോ സമാനമായ അവസ്ഥയോ സംജാതമാകും. ഗുരുസ്ഥാനത്തുള്ളവരുടെ അനുഗ്രഹവും പ്രീതിയും ലഭിക്കുന്ന സമയം ആണ്. അന്യജനങ്ങളെ സഹായിക്കാൻ ഉള്ള സാഹചര്യം വരും.

വൃശ്ചികം

പലവഴി ധനനഷ്ടം വരും. കൃഷിയുമായി ബന്ധപ്പെട്ട് പഠിച്ചവർക്ക് തക്കതായ ജോലി കിട്ടും. രക്തസമ്മര്ദം സൂക്ഷിക്കുക. നേത്ര സംബന്ധമായി രോഗങ്ങൾ അലട്ടും. ഭാര്യാഭർതൃ കലഹം, സന്താനങ്ങൾ മൂലം ദോഷഫലങ്ങൾ വന്നുചേരും. അമ്പലദർശനം, യഥാവിധി വൃതം അനുഷ്ഠിക്കൽ ഒക്കെ ഗുണം ചെയ്യും. കുടുംബങ്ങൾ എല്ലാരും ചേർന്ന് ദൂരയാത്രക്ക് അവസരം വരും,

ധനു

അമിത ആഡംബര പ്രിയത്വം ദോഷം ചെയ്യും. ജോലിയിൽ സ്ഥാന നഷ്ട്ടം സംഭവിക്കും. കുടുംബ ബന്ധു ജനങ്ങൾ താൽപര്യക്കുറവ് അഥവ അനിഷ്ട൦ പ്രകടിപ്പിക്കും. ദൈവാധീനം കുറയുന്ന സമയം ആണ്. എല്ലാത്തിലും തടസം അനുഭവപ്പെടാം. പലവിധത്തിലുള്ള അസുഖങ്ങൾ വരും. വാതരോഗം കൂടും. ഭക്ഷണത്തിൽ ജാഗ്രത വേണ്ടുന്ന സമയം ആണ്. പിതാവിന് ദുരിതം വരുന്ന സമയം ആണ്.

മകരം

ആരോഗ്യകാര്യങ്ങളിൽ വൻ പുരോഗതി ഉണ്ടാവും. പുതിയ ആഭരണങ്ങളും അലങ്കാര വസ്തുക്കളും സ്വന്തമാക്കും എന്നാലും ഇവ നഷ്ടപ്പെടാതെ നോക്കുക. തസ്കരാ ഭയം സാധ്യത ഉണ്ട്. സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്കു പ്രൊമോഷൻ കിട്ടാൻ സാധ്യത ഉണ്ട്. വിവാഹ കാര്യങ്ങളിൽ തീരുമാനമാകും. എന്നിരുന്നാലും പിതാവിന് ക്ലേശം അനുഭവിക്കേണ്ടി വരും.

കുംഭം

ഒരുപാട് നാളായി അസുഖ൦ ഉണ്ടായിരുന്നവർക്കു രോഗം മാറി പരിപൂർണമായ ആരോഗ്യം ഉണ്ടാവും. ചിട്ടി, നറുക്കെടുപ്പ്, ലോട്ടറി എന്നിവയിൽ നിന്നും ഭാഗ്യാനുഭവങ്ങൾ വന്നു ചേരും. വിദേശത്തു ജോലി തരപെടും. വിദ്യാർഥികൾ പഠനത്തിൽ ഉയർന്ന മാർക്ക് നേടും. വളരെക്കാലമായി സന്താനങ്ങൾ ഇല്ലാത്തവർക്ക് സത്സന്താനം ഉണ്ടാവും. നവീന ഗൃഹ യോഗം ഉണ്ട്. അന്യ ജനങ്ങളാൽ അറിയപ്പെടാൻ സാധ്യത ഉണ്ട്.

മീനം

മൂത്രാശയ രോഗങ്ങളാലും നാഡി പീഡ രോഗങ്ങളാലും അസ്വസ്ഥത അനുഭവപ്പെടും ധനനഷ്‌ടം , ചെയ്യുന്ന പ്രവർത്തികൾ ഗുണകരം ആകാതെ പോകും മേലധികാരിയുടെ അപ്രീതിമൂലം ജോലി നഷ്ടമാകും അന്യസ്ത്രീ ബന്ധം കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും. നിർമാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് പുതിയ പദ്ധിതികൾ കിട്ടാൻ സാധ്യത ഉണ്ട്. വസ്തുവകകൾ വാങ്ങുവാൻ യോഗം ഉണ്ട്.

മേടം

മേടസംക്രമ ഫലമായി തൊഴിൽ സംബന്ധമായി പ്രശസ്തിയും കീർത്തിയും ലഭിക്കാൻ സാധ്യത ഉണ്ട് വിദഗ്‌ദ്ധമായ ആയുർവേദ ചികിത്സയാൽ അസുഖ൦ കുറയും. വ്യാഴത്തിന്റെ രാശിമാറ്റം എല്ലാത്തിലും ഒരു മാറ്റം കൊണ്ട് വരും. ധനപരമായി ഉണ്ടായിരുന്ന അനിശ്ചിതത്വ൦ മാറു. വിദേശവുമായി ബന്ധപ്പെട്ട വ്യാപാരം നടത്തുന്നവർ പുനരാഭിക്കും. ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാകും. പ്രേമ വിവാഹത്തിന് സാധ്യത. ശിരോരോഗത്തിനു ചികിത്സ തേടേണ്ടി വരും.

ഇടവം

ശരീര സുഖം, മനസുഖം എന്നിവ അനുഭവപ്പെടും. പുതിയ വീട്, വാഹനം എന്നിവ വന്നുചേരുവാൻ യോഗമുണ്ട്. വിദ്യാർഥികൾക് പരീക്ഷയിൽ മികച്ച വിജയം ലഭിക്കാനും ഉപരിപഠനത്തിന് വിദേശത്തു പോകാനും യോഗമുണ്ടാകും കുടുംബത്തിൽ ആഹ്ളാദ അന്തരീക്ഷം സംജാതമാകും. എന്നിരുന്നാലും ചിലർക്ക് കേസ് വഴക്ക് വരാനും അത് കഠിനമായി ജയിൽവാസം വരെ സാധ്യത കല്പിക്കാം. ശത്രുശല്യത്തിന് പരിഹാരം ചെയേണ്ടി വരും.

മിഥുനം

അപ്രതീഷിതമായ ധനലാഭം ഉണ്ടാവും. അലട്ടിയിരുന്ന രോഗങ്ങൾ മാറി ശരീര ചൈതന്യം വർദ്ധിക്കും. പുതിയ സ്ഥാനമാനങ്ങൾ ലഭ്യമാകും. സ്വത്തുതർക്കങ്ങൾ പരിഹരിക്കപ്പെടും. അധികാരപ്രാപ്തി ഉള്ള തൊഴിൽ നേടുവാനും, അന്യജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകുവാനും യോഗം. ഭക്ഷണ സുഖം, സത്സന്താനഭാഗ്യം എന്നിവയും ഫലം.

കർക്കടകം

വാഹനങ്ങൾ ഓടിക്കുമ്പോൾ അപകടങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കുക, മുറിവ് , ചതവ്, ഒടിവ് എന്നിവക്ക് സാധ്യത ഉണ്ട്.ഒരുപാട് നാളായി കിട്ടാതിരുന്ന ആനൂകൂല്യങ്ങൾ നേടിയെടുക്കുന്ന സമയം ആണ് മേലധികാരിയിൽ നിന്നും പ്രശംസാപത്രം ലഭിക്കും, വിദ്യാർത്ഥികളിൽ പഠനമികവ് പ്രകടമാകും കുടുംബാംഗങ്ങളോടൊപ്പം പുണ്യസ്ഥല തീർത്ഥാടനം നടത്തും

വര്ഷം ഗുണദോഷ സമ്മിശ്രം ആണ്. ആരോഗ്യം ശ്രദ്ധിക്കണം. വിദേശത്തേക്ക് ശ്രമിക്കുന്നവർ ഗ്രഹനില പരിശോധിച്ചു പരിഹാരം ചെയുന്നത് ഗുണം ചെയ്യും. ശത്രുശല്യം കൂടുന്ന സമയം ആണ്. ദേഷ്യം നിയന്ത്രിക്കുന്നത് ആവശ്യം ആണ്. പൊതു ഫലം ആണ് പറയുന്നത്. ജാതക പ്രകാരം ഏറ്റക്കുറച്ചിൽ ഉണ്ടാകാം.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August to 2024 August

Tags: Yearly PredictionJayarani E.VYearly Prediction 1199
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies