വർഷങ്ങൾക്ക് ശേഷം പ്രതിനായക വേഷത്തിൽ അഭിനയിക്കാൻ മമ്മൂട്ടി എത്തുന്നു. രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി പ്രതിനായക വേഷം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് 15ന് കൊച്ചിയിൽ ആരംഭിക്കുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് അർജുൻ അശോകനാണ്.
ഹൊറർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് 30 ദിവസത്തെ ഡേറ്റ് മമ്മൂട്ടിയും 60 ദിവസത്തെ ഡേറ്റ് അർജുൻ അശോകനും നൽകിയിട്ടുണ്ട്. റെഡ് റെയ്ൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്കുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ വൈ നോട്ട് സ്റ്റുഡിയോസാണ് നിർമ്മിക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായാണ് മലയാളത്തിൽ എത്തുന്നത്. ഷെയ്ൻ നിഗം, രേവതി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഭൂതകാലവും ഹൊറർ ഗണത്തിൽപ്പെട്ട ചിത്രമായിരുന്നു. ഒറ്റപ്പാലത്തും മമ്മൂട്ടി, രാഹുൽ സദാശിവൻ ചിത്രത്തിന്റെ ചിത്രീകരണം ഉണ്ടാവും. സിനിമയുടെ പേര് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
Comments