ചെന്നെെ : ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈയെ വാരി പുണർന്ന് തമിഴ് മക്കൾ. ‘എൻ മണ്ണ് എൻ മക്കൾ പദയാത്ര’ 10 ദിവസം പിന്നിടുമ്പോൾ അണ്ണാമലൈയെ കാണാൻ വൻ ജനാവലിയാണ് പദയാത്ര കടന്നു പോകുന്ന വഴികൾ തടിച്ചുകൂടുന്നത്.
തമിഴകത്ത് രാഷ്ട്രീയ ആവേശ സുനാമിയാവുകയാണ് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ഡിഎംകെയുടെ അഴിമതിക്ക് എതിരെയും നരേന്ദ്ര മോദി സർക്കാറിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും അണ്ണാമലൈ നടത്തുന്ന ‘എൻമൺ എൻമക്കൾ പദയാത്ര’ 10 ദിവസം പിന്നിടുമ്പോൾ വൻ ജനാവലിയാണ് അദ്ദേഹം കടന്ന് ചെല്ലുന്ന ഓരോയിടത്തും തടിച്ചു കൂടുന്നത്.
എംജിആറിനും ജലയലളിതക്കും ശേഷം ഒരു നേതാവിനെ കാണാൻ തെരുവുകളിലേയ്ക്ക് ജനങ്ങൾ ഒഴുകിയെത്തുന്നത് ഇതാദ്യമായാണെന്നും അണ്ണാമലൈ തമിഴകത്ത് വലിയ മാറ്റം സൃഷ്ടിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മധുര പിന്നിട്ട യാത്രയുടെ ആദ്യ ഭാഗം തൂത്തുകുടി കന്യാകുമാരി വഴി തിരുനെൽവേലിയിൽ ഈ മാസം 22ന് സമാപിക്കും ശേഷം അടുത്ത മാസം രണ്ടാം ഘട്ടം കൊങ്കു മണ്ഡലങ്ങളിൽ നിന്ന് തുടങ്ങും. തമിഴ് നാട്ടിലെ 234 മണ്ഡലങ്ങളിലും കാൽനടയായി ചെല്ലുന്ന യാത്ര ജനുവരിയിൽ ചെന്നൈയിലാണ് സമാപിക്കുക.
Comments