2 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് നൽകിയത് ആരാണെന്ന് അറിയില്ല; പ്രതികരിച്ച് ബൊമ്മനും ബെല്ലിയും
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് നൽകിയത് ആരാണെന്ന് അറിയില്ല; പ്രതികരിച്ച് ബൊമ്മനും ബെല്ലിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 11:34 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഓസ്‌കാർ പുരസ്‌കാരം ലഭിച്ച ‘ എലഫന്റ് വിസ്‌പേഴ്‌സ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകയായ കാർത്തികി ഗൊൺസാൽവസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് ബൊമ്മനും ബെല്ലിയും. രണ്ട് കോടി രൂപ ആവശ്യപ്പെട്ട് സംവിധായകയ്‌ക്ക് വക്കീൽ നോട്ടീസ് അയച്ചത് തങ്ങളല്ലെന്നും അവർ പറഞ്ഞു.

തമിഴ് നാട്ടിലെ തെപ്പക്കാട് മുതുമല ആന പരിശീലന കേന്ദ്രത്തിൽ ചിത്രീകരിച്ച ആനയും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന എലഫന്റ് വിസ്‌പേഴ്‌സ് ഇന്ത്യയുടെ അഭിമാനമുയർത്തിയാണ് ഓസ്‌കാർ വേദിയിൽ ചരിത്രമെഴുതിയത്. ഡോക്യുമെന്ററിയിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത് ദമ്പതിന്മാരായ ബൊമ്മനും ബെല്ലിയുമാണ്. ചിത്രത്തിന് ഓസ്‌കാർ ലഭിച്ചതോടെ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും തെപ്പക്കാട്ടെത്തി ഇവരെ കാണുകയും തമിഴ്‌നാട് സർക്കാർ, ബെല്ലിയെ ആന പരിപാലകയായി നിയമനം നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണങ്ങളുമായി ദമ്പതികൾ രംഗത്തെത്തിയത്.

തങ്ങളുടെ പക്കൽ നിന്നും ചിത്രീകരണത്തിനായി പണം ചിലവഴിക്കേണ്ടതായി വന്നെന്നും ശേഷം പുരസ്‌കാരം ലഭിച്ചപ്പോൾ അവഗണിച്ചെന്നുമായിരുന്നു ഇവർ ആരോപണങ്ങൾ ഉന്നയിച്ചത്. പറഞ്ഞ പ്രതിഫലം ലഭിച്ചില്ലെന്നും, വീട് നൽകാമെന്ന വാഗ്ദാനവും ചിത്രത്തിന്റെ സംഘാടകർ പൂർത്തിയാക്കിയില്ലെന്നും ദമ്പതികൾ പരാതിപ്പെട്ടിരുന്നു. ജൂൺ 24-ന് തയ്യാറാക്കിയ നോട്ടീസിന്റെ വിവരം ഇന്നലെ പുറത്തു വന്നതോടെ നിഷേധവുമായി ദമ്പതികൾ മുന്നോട്ട് വന്നിരിക്കുകയാണ്.

രണ്ട് കോടി രൂപ ആവശ്യപ്പെട്ട് നിർമാതാക്കൾക്ക് നോട്ടീസ് ആയച്ചത് തങ്ങളുടെ അറിവോടു കൂടിയല്ലെന്ന് ഇവർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ചിത്രത്തിന്റെ നിർമാതാക്കൾ തങ്ങളുമായി സംസാരിക്കാമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നും പറഞ്ഞതായും ദമ്പതികൾ കൂട്ടിച്ചേർത്തു.

അതേസമയം ബൊമ്മനും ബെല്ലിക്കും ന്യായമായ പ്രതിഫലം ചിത്രീകരണ സമയത്ത് തന്നെ നൽകിയിട്ടുണ്ടെന്ന് പറഞ്ഞ ഡോക്യുമെന്ററിയുടെ നിർമാതാക്കളും സംവിധായിക കാർത്തികിയും, ദമ്പതികൾ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളി കളയുകയായിരുന്നു.

Tags: bomman and bellie
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Latest News

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies