ഇടുക്കി: എഐ ക്യാമറയുടെ പാളിയ ചരിത്രത്തിന്റെ കൂട്ടത്തിലേക്ക് ഒരു മുതൽക്കൂട്ട് കൂടി. എഐ ക്യാമറയുടെ പെറ്റി കിട്ടിയ മുട്ടത്തെ ഷാബിത കണ്ടത് എറണാകുളത്ത് ഹെൽമറ്റ് വെക്കാതെ ആരോ സ്‌കൂട്ടർ ഓടിക്കുന്ന ചിത്രം. തന്റെ 38 ഇ 3952 സ്‌കൂട്ടറിന് എറണാകുളത്തെ ഏതോ ചിത്രം കാണിച്ചായിരുന്നു പിഴ അടക്കേണ്ട നോട്ടീസ് വന്നിരിക്കുന്നത്.
തൊടുപുഴ വിട്ടു പോകാത്ത തന്റെ സ്‌കൂട്ടർ മുട്ടം ക്യാമറയുടെ കണ്ണിൽ ഹെൽമെറ്റ് ഇല്ലാതെ സഞ്ചരിച്ചതിനാണ് പെറ്റി വന്നിരിക്കുന്നതെന്നാണ് ഷാബിത കരുതിയത്. എന്നാൽ വന്നിരിക്കുന്ന മെമ്മോയോടൊപ്പം കൊച്ചി ടൗണിന്റെ ചിത്രമാണ് ചേർത്തിരിക്കുന്നത്. മെട്രോ തൂണിന്റെ അടിയിലൂടെ കടന്നു പോകുന്ന ഒരു കാറിന്റെയും ബൈക്കിന്റെയും ചിത്രമാണ് ഷാബിതയ്‌ക്ക് കിട്ടിയത്. ഇടുക്കി ജില്ലാ പൊലീസ് സ്ഥാപിച്ചിരിക്കുന്ന എഎൻപിആർ ക്യാമറയിൽ നിന്നുള്ള ദൃശ്യമെന്നാണ് ചാർജ് ഷീറ്റിൽ എഴുതിയിരിക്കുന്നത്. അതേസമയം തന്റെ സ്‌കൂട്ടർ ചിത്രത്തിലില്ലാത്തതിനാൽ ചെയ്യാത്ത തെറ്റിന് പിഴ അടക്കാൻ കഴിയില്ലെന്നും ഷാബിത പറഞ്ഞു.
Comments