ഇന്ത്യയിലെ ആദ്യ 5ജി ഫിക്‌സഡ് വയർലെസ് ആക്‌സസ് (എഫ്ഡബ്ല്യുഎ) സേവനം ആരംഭിച്ച് ഭാരതി എയർടെൽ. ‘എക്‌സ്ട്രീം എയർഫൈബർ’ എന്നാണ് പുതിയ സേവനം അറിയപ്പെടുക. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുക.
പുതിയ വൈഫൈ ഉപകരമമാണ് എക്‌സ്ട്രീ എയർ ഫൈബർ. ആറ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം കെട്ടിടങ്ങൾക്കുള്ളിൽ കൂടുതൽ മെച്ചപ്പെട്ട കണക്റ്റിവിറ്റി നൽകുന്നു. ഒരേ സമയം 64 ഉപകരണങ്ങൾ വരെ ഇതുമായി ബന്ധിപ്പിക്കാവുന്നതാണ്. നിലവിൽ 100 എംബിപിഎസ് വേഗമുള്ള ഒരു പ്ലാൻ മാത്രമാണ് എയർടെൽ നൽകുന്നത്.
799 രൂപയുടെ പ്രതിമാസ നിരക്കിലാണ് 100 എംബിപിഎസ് എയർടെൽ എക്‌സ്ട്രീം എയർ ഫൈബർ പ്ലാൻ നൽകുന്നത്. ആറ് മാസത്തെ പ്ലാനെടുത്താൽ 7.5 ശതമാനം ഇളവുണ്ടാകും. നിലവിൽ പ്രതിമാസ സബ്‌സ്‌ക്രിപ്ഷനായി മാത്രമേ പ്ലാൻ ഇപ്പോൾ വാങ്ങാൻ കഴിയൂ. എക്‌സ്ട്രീം ഫൈബർ ആപ്പ് ഉപയോഗിച്ചാണ് ഇത് പ്രവർത്തനക്ഷമമാക്കേണ്ടത്.
Comments