ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഹോക്കിയിൽ ചിരവൈരികളായ ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കാനിരിക്കെ വെല്ലുവിളിയുമായി പാകിസ്താൻ കോച്ച്. തിങ്കളാഴ്ച ചൈനയ്ക്കെതിരെ കഷ്ടിച്ച് (2-1) രക്ഷപ്പെട്ടതിന് ശേഷമായിരുന്നു കോച്ച് മുഹമ്മദ് സഖ്ലെയിനിന്റെ വെല്ലുവിളി.
‘ഇന്ത്യയ്ക്ക് ഹർമൻ പ്രീത് സിംഗ് അടക്കമുള്ള ലോകോത്തര താരങ്ങളുണ്ടെങ്കിലും ഇന്ത്യയുടെ ദൗർബല്യം ഞങ്ങൾക്ക് നന്നായി അറിയാം. ഞങ്ങൾ സ്മാർട്ടായി കളിച്ച് അവരെ തറപറ്റിക്കും- സഖ്ലെയിൻ പിടിഐയോട് പറഞ്ഞു.
‘ഞങ്ങൾ എന്തായാലും അവസാന നാലിൽ ഒരു ടീമാകും. മലേഷ്യക്കെതിരെയുള്ള ഞങ്ങളുടെ മത്സരം എല്ലാവർക്കമുള്ള മുന്നറിയിപ്പായിരുന്നു. ഞങ്ങൾക്കുള്ളത് ഒരു യുവ നിരയാണ്. അവർക്ക് സമ്മർദ്ദം അതിജീവിക്കാനാകും’.-സഖ്ലെയിൻ പറഞ്ഞു.ഇന്ന് രാത്രി എട്ടിന് പാകിസ്താനും ഇന്ത്യയും മേജർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടുന്നത്.
Comments