പടയപ്പ പോലൊരു ചിത്രം തനിക്ക് അനിവാര്യം ; പ്രായഭേദമന്യേ ഇത്രയും ആരാധകര്‍, രജനിസാറിനെ പോലെ മറ്റൊരാൾ ഇനി ഉണ്ടാവില്ല: രമ്യ കൃഷ്ണന്‍
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പടയപ്പ പോലൊരു ചിത്രം തനിക്ക് അനിവാര്യം ; പ്രായഭേദമന്യേ ഇത്രയും ആരാധകര്‍, രജനിസാറിനെ പോലെ മറ്റൊരാൾ ഇനി ഉണ്ടാവില്ല: രമ്യ കൃഷ്ണന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 11:18 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയിലെ സൂപ്പർ താരമാണ് രമ്യ കൃഷ്ണന്‍.1986 ലെ നേരം പുലരുമ്പോള്‍ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു രമ്യ കൃഷ്ണന്റെ സിനിമ അരങ്ങേറ്റം കുറിച്ചതെങ്കിലും ആദ്യം തമിഴിലേക്കും അവിടെ നിന്ന് തെലുങ്കിലേക്കും ചേക്കേറി. 1999ൽ ഇറങ്ങിയ പടയപ്പ എന്ന ചിത്രം രമ്യാ കൃഷ്ണന്‌റെ കരിയറിനെ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു. നിലവിൽ ജയിലറിനു വേണ്ടി രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നു എന്ന് വാർത്തകൾ എത്തിയതോടെ പടയപ്പയും നീലാംബരിയും വീണ്ടും ഒന്നിക്കുന്നതിലെ സന്തോഷം പങ്കിടുകയായിരുന്നു സിനിമാപ്രേമികൾ. ഇപ്പോഴിതാ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് നടി.

നെഗറ്റീവ് കഥാപാത്രമായിട്ടും പടയപ്പയിലെ വേഷം സ്വീകരിച്ചത്, ആ വേഷം നായികയ്‌ക്കു തുല്യമായ പ്രതിനായിക വേഷമായതുക്കൊണ്ടാണ് എന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ രമ്യാ കൃഷ്ണന്‍ പറഞ്ഞു. അന്ന് ആദ്യ നായികയോ രണ്ടാമത്തെ നായികയോ എന്നത് പ്രശനമായിരുന്നില്ല. കരിയറിന്‌റെ മുന്നേറ്റത്തിന് രജനികാന്ത് സിനിമയുടെ ഭാഗമാകേണ്ടിവന്നു. ഇന്ന് ജയിലറിലും ഭാ​ഗമായി. ജയിലർ വലിയ സിനിമയാണെന്നും അന്നും ഇന്നും സിനിമകൾ തിരഞ്ഞെടുത്തത് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനവുമായിരുന്നു എന്നും നടി പറയുന്നു.

“രജനികാന്ത്, ചിരജ്ഞീവി പോലുള്ള ചുരുക്കം നായകന്മാര്‍ക്കു മാത്രമാണ് പ്രായഭേദമന്യേ ഇത്തരത്തില്‍ വലിയ ആരാധകവൃന്ദം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. കുട്ടികൾക്ക് മുതല്‍ പ്രായമായവര്‍ക്കു വരെ രജനികാന്ത് സാറിന്റെ സ്‌ക്രീന്‍ പ്രസൻസ് ഇഷ്ടമാണ്. അദ്ദേഹം എല്ലാരെയും ആകര്‍ഷിക്കുന്ന നടനാണ്. ഇതില്‍ യുക്തിയില്ല. ഈ കാലഘട്ടത്തിനു ശേഷം ഇത്തരം വ്യക്തികള്‍ ഉണ്ടാകുമോ എന്നറിയില്ല. ഇനി ആര്‍ക്കെങ്കിലും ഇത്രയും ആരാധകര്‍ ലഭിച്ചാലും അത് ഇത്രയും കാലം നിലനിൽക്കുമോയെന്നും അറിയില്ല,” രമ്യാ കൃഷ്ണന്‍ പറഞ്ഞു.

ആഗസ്റ്റ് 10 നാണ് ജയിലര്‍ തിയേറ്ററുകളിൽ എത്തുക. രജനികാന്തിന്‌റെ ഭാര്യാവേഷമാണ് ചിത്രത്തിൽ രമ്യാ കൃഷ്ണന്‍ കൈകാര്യം ചെയ്യുന്നത്. നെൽസണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം മോഹൻലാലും ശിവരാജ്കുമാറും ഒന്നിക്കുന്നു എന്നതാണ് ജയിലറിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ആവേശം നൽകുന്നത്. മൂവരും ഒന്നിക്കുന്ന രം​ഗങ്ങൾ തിയറ്ററിനെ ഇളക്കി മറിക്കുമെന്ന് ഉറപ്പ്. ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണന്‍, തമന്ന, വിനായകൻ എന്നിങ്ങനെ വലിയ താരനിര തന്നെ ജയിലറിൽ അണിനിരക്കുന്നുണ്ട്. സണ്‍ പിക്ചേഴ്സാണ് നിര്‍മ്മാണം.

Tags: RajinikanthRamya Krishnan
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

അടൂർ ബൈപ്പാസിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 45 ലിറ്റർ പഴകിയ എണ്ണയും ചിക്കൻ, ചോറ്, മുട്ട ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ഇനി ‘കേരളം മെട്രോ’? കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കെഎംആർഎൽ ശുപാർശ

നെഹ്‌റു ട്രോഫി വള്ളംകളി; ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies