മത്സരം തുടങ്ങി 95-ാം നിമിഷത്തിലേക്ക് കടന്നതോടെ മേജര്‍ രാധാകൃഷ്ണന്‍ സ്‌റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകര്‍ ഞെട്ടി. അപ്പോഴേക്കും പാകിസ്താന്റെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ആരാധകര്‍ തലയില്‍ കൈവച്ച് ആ കൂറ്റന്‍ സ്‌ക്രീനിലെ ഗോളിന്റെ വീഡിയോ റിവ്യു കണ്ടതോടെ ഞെട്ടല്‍ ആശ്വാസത്തിനും ആഘോഷത്തിനും വഴിമാറിയിരുന്നു.
ഹന്നാന്‍ ഷാഹിദിന്റെ ഗോള്‍ അനുവദിക്കപ്പെട്ടില്ല. അത് ഇന്ത്യന്‍ താരങ്ങള്‍ക്കൊരു ഊര്‍ജം പകര്‍ന്നു. അതിന് ശേഷമുള്ള 12 മിനിട്ടില്‍ ഇരു ടീമുകളും മികച്ച് നിന്നു. ഗോള്‍ മുഖങ്ങള്‍ വീറോടെ പ്രതിരോധിച്ച് കോട്ട കെട്ടിയതോടെ ഗോളുകള്‍ അകന്നു നിന്നു. എന്നാല്‍
ആദ്യ ക്വാര്‍ട്ടറിന്റെ അവസാന മിനിട്ടുല്‍ ഇന്ത്യയ്‌ക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ വരെയായിരുന്നു പാകിസ്താന്റെ പ്രതിരോധം.
ഞൊടിയിടയില്‍ അത് വലയിലാക്കി 15-ാം മിനിട്ടില്‍ ഇന്ത്യയ്‌ക്ക് ആഘാഷിക്കാനുള്ള വക നായകന്‍ ഹര്‍മന്‍ പ്രീത് സിംഗ് നല്‍കി.ഗോള്‍ കീപ്പര്‍ അക്മല്‍ ഹുസൈന് ഹര്‍മന്റെ
ഷോട്ടിന് മറുപടി ഉണ്ടായിരുന്നില്ല.23-ാം മിനിട്ടിലും ക്യാപ്റ്റന്‍ അവതരിച്ചതോടെ ഇന്ത്യയുടെ ലീഡ് രണ്ടായി.
പിന്നീട് ജുഗ് രാജ് സിംഗിന്റെ അവസരമായിരുന്നു. ഷോര്‍ട്ട് കോര്‍ണര്‍സ ഉഗ്രനൊരു ഫ്‌ളിക്കിലൂടെ പാകിസ്താന്‍ വലയിലേക്ക് കോരിയിട്ട് ഗോള്‍ നില 3-0 മാക്കി.മന്‍ദീപ് തളികയില്‍ വച്ച് നല്‍കിയ ഒരു പാസില്‍ ആകാശ് ദീപിന്റെ ഒരു ചെറിയ ടച്ച് മാത്രം മതിയായിരുന്നു ഇന്ത്യയുടെ നാലാം ഗോളിന്. മത്സരത്തിലെ അവസാന വിസില്‍ മുഴങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പായിരുന്നു പാകിസ്താന്റെ പെട്ടിയില്‍ അവസാന ആണികൂടി ഇന്ത്യ അടിച്ചുകയറ്റിയത്. ഇതോടെ മുന്‍ ചാമ്പ്യന്മാരായ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
ഗ്രൂപ്പിലെ ആദ്യസ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരയ ജപ്പാനെ സെമിയില്‍ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റമുട്ടിയപ്പോള്‍ സമനിലയില്‍ പിരിയുകയായിരുന്നു. മറ്റൊരു സെമിയില്‍ ദക്ഷിണകൊറിയ മലേഷ്യയെ നേരിടും.വെള്ളിയാഴ്ച സെമിയും ശനിയാഴ്ച ഫൈനലും നടക്കും.
Comments