ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം. ബാരാമുള്ള ഉറി സെക്ടറിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ പട്രോളിംഗിൽ ഗ്രനേഡും ആയുധങ്ങളുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
‘ഉറി ബാരാമുള്ളയിൽ ഒരു ഭീകരാക്രമണ പദ്ധതി തകർത്തു, ലഷ്‌കർ-ഇ-ത്വായ്ബ (എൽഇടി)യുടെ 3 ഭീകരർ അറസ്റ്റിലായി ‘-പോലീസ് പറഞ്ഞു.
അഹമ്മദ് ദിൻ, മുഹമ്മദ് സാദീഖ്, ഖതാന എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് ഗ്രനേഡുകളും, പിസ്റ്റലുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.















