ന്യൂഡൽഹി: പാർലമെന്റിൽ വനിത എംപിമാർക്ക് ഫ്ളൈയിംഗ് കിസ് നൽകിയ സംഭവത്തിൽ വയനാട് എംപി രാഹുൽ മാപ്പ് പറണമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ‘എല്ലാ ദിവസവും തന്റെ പ്രവർത്തനങ്ങളിലൂടെ, താൻ ഒരു തരത്തിലും പാർലമെന്റിൽ ഇരിക്കാൻ അർഹനല്ലെന്ന് രാഹുൽ രാജ്യത്തെ ജനങ്ങൾക്ക് കാണിച്ചു കൊടുക്കുകയാണ്. ഇന്നലെ പാർലമെന്റിൽ ഒരിക്കൽ കൂടി യഥാർത്ഥ സ്വഭാവം കാണിച്ചു. അനുചിതമായ പെരുമാറ്റത്തിന് രാഹുൽ ഉടൻ ക്ഷമാപണം നടത്തണം’ അനിൽ ആന്റണി പറഞ്ഞു.
അഞ്ച് വർഷം മുമ്പ് രാഹുൽ പാർലമെൻിൽ നടത്തിയ ‘കണ്ണിറുക്കൽ- ആലിംഗന നാടകങ്ങൾ’ ആരും മറന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എൻഡിഎയ്‌ക്ക് സമഗ്ര വിജയം ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചു കൊണ്ട് പാർലമെന്റിൽ സംസാരിക്കുകയായിരുന്നു. ഈ വേളയിൽ പ്രധാനമന്ത്രിയുടെ സ്ഥാനത്തെ അനാദരിച്ചുകൊണ്ട് ആലിംഗന- കണ്ണിറുക്കൽ നാടകങ്ങളിൽ രാഹുൽ മുഴുകുകയായിരുന്നു. മാസങ്ങൾക്ക് ശേഷം പാർലമെന്റിലേക്ക് വന്ന രാഹുലിന്റെ നിരാശയും ആവലാതികളും മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് അനിൽ ആൻണി പരിഹസിച്ചു. രാഹുലിന്റെ പെരുമാറ്റത്തെ അപലപിക്കുന്നതിന് പകരം ന്യായീകരിക്കാൻ പരസ്പരം മത്സരിക്കുകയാണ് കോൺഗ്രസെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
മണിപ്പൂർ വിഷയത്തിൽ സംസാരിക്കവെയാണ് രാഹുലിന്റെ സ്ത്രീ വിരുദ്ധ പെരുമാറ്റം. ബിജെപി എംപിയും ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായ സ്മൃതി ഇറാനിയ്‌ക്കാണ് രാഹുൽ ഫ്ളൈയിംഗ് കിസ്സ് നൽകിയത്,. പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം. അയോഗ്യത നീക്കിയതിന് ശേഷം പാർലമെന്റിലെ രാഹുലിന്റെ ആദ്യ പ്രസംഗമായിരുന്നു അത്. എംപി സ്ഥാനം തിരിച്ച് കിട്ടി ദിവസങ്ങൾക്കുള്ളിൽ മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് രാഹുൽ.
Comments