ജയിലറിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വൻ ഹിറ്റാകും ചിത്രമെന്ന് ആരാധകർ പറയുന്നു. ഇപ്പോഴിതാ രജനിയുടെ ജയിലര്‍ ഫസ്റ്റ്ഷോയ്‌ക്ക് ഐശ്വര്യ രജനികാന്തും ധനുഷും ഒരു തീയറ്ററില്‍ എത്തിയ ചിത്രങ്ങളാണ് പുറത്തുവരുന്നത്. ചെന്നൈ രോഹിണി തീയറ്ററിലാണ് ജയിലര്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ ധനുഷും ഐശ്വര്യയും എത്തിയത്. കൂടാതെ ഐശ്വര്യ ജയിലറിലെ ഹുക്കും എന്ന ഗാനത്തിന്‍റെ വരികള്‍ എഴുതിയതും അച്ഛൻ രജനിയുടെ ചിത്രം പ്രിന്‍റ് ചെയ്തതുമായ ടീ ഷര്‍ട്ടും ധരിച്ചാണ് പടം കാണാന്‍ എത്തിയത്.
മക്കളായ യാത്ര, ലിംഗ എന്നിവരും മുത്തച്ഛന്‍റെ ചിത്രം റിലീസ് ദിവസം തന്നെ കാണാന്‍ എത്തിയിരുന്നു. രജനികാന്തിന്‍റെ ഭാര്യ ലത രജനികാന്ത് രോഹിണി തീയറ്ററില്‍ ജയിലര്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാനാണ് എത്തിയത്. രജനിയുടെ കടുത്ത ആരാധകനും നടനും സംവിധായകനുമായ രാഘവ ലോറന്‍സും ജയിലര്‍ സിനിമയുടെ അണിയറക്കാര്‍ അടക്കം വലിയൊരു വിഭാഗം സിനിമക്കാരും രോഹിണിയില്‍ തന്നെയാണ് പടം കാണാന്‍ എത്തിയത്.
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിൽ രജനികാന്ത് പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ മൊയ്തീന്‍ ഭായി എന്ന എക്സ്റ്റന്‍റഡ് ക്യാമിയോ റോളിലാണ് രജനി എത്തുക. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നേരത്തെ കഴിഞ്ഞിരുന്നു.
Comments