തിരുവനന്തപുരം: 28-മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ എൻട്രികൾ സ്വീകരിച്ചു തുടങ്ങിയതായി മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മേളയിലേയ്‌ക്ക് തെരഞ്ഞെടുക്കുന്നതിനുള്ള സിനിമകൾ ഓഗസ്റ്റ് 11 മുതൽ ഓൺലെെനായി സമർപ്പിക്കാവുന്നതാണ്. സിനിമകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 11 ആണ്.
2022 സെപ്തംബർ ഒന്നിനും 2023 ഓഗസ്റ്റ് 31നുമിടയിൽ നിർമ്മാണം പൂർത്തിയാക്കിയ ചിത്രങ്ങളായിരുക്കും പ്രദർശനത്തിന് പരിഗണിക്കുക. എൻട്രികൾ iffk.in എന്ന വെബ്സെെറ്റ് മുഖേനെയാണ് സമർപ്പിക്കേണ്ടത്. അന്താരാഷ്‌ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളിലായാണ് എൻട്രികൾ സ്വീകരിക്കുക.
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഒരുക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള ഇക്കൊല്ലം ഡിസംബർ എട്ട് മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും.
Comments