സര്‍ക്കാര്‍ വഞ്ചിച്ചു, ജോലിക്ക് വേണ്ടി വീണ്ടും തെരുവിലിറങ്ങി കായിക താരങ്ങള്‍; സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സര്‍ക്കാര്‍ വഞ്ചിച്ചു, ജോലിക്ക് വേണ്ടി വീണ്ടും തെരുവിലിറങ്ങി കായിക താരങ്ങള്‍; സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 07:45 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:വര്‍ഷങ്ങളായി സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും ജോലി കിട്ടാതായതോടെ കായിക താരങ്ങള്‍ വീണ്ടും തെരുവിലിറങ്ങി. ദേശീയ-രാജ്യാന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ 41 പേരാണ് വാഗ്ദാന ലംഘനം ചൂണ്ടികാട്ടി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരമിരിക്കുന്നത്.

2010- 14 വര്‍ഷത്തെ 249 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാനായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനം. അന്നത്തെ കായികമന്ത്രിയായിരുന്ന ഇ.പി ജയരാജന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനവും അന്നു നടത്തി. ഇത്രയും നാളായിട്ടും ഈ പട്ടിക പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് കായിക താരങ്ങള്‍ പറയുന്നത്.

രണ്ടുവര്‍ഷം മുന്‍പ് കായിതാരങ്ങള്‍യ തെരുവില്‍ തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും ശയന പ്രദക്ഷിണം നടത്തിയും പ്രതിഷേധിച്ചതോടെ ഗത്യന്തരമില്ലാതെ അന്ന് 24പേര്‍ക്ക് നിയമനം നല്‍കി തടിയൂരിയിരുന്നു. അവേഷിക്കുന്നവരുടെ നിയമനം സംബന്ധിച്ച കാര്യം പഠിക്കാന്‍ എട്ടംഗ സമിതിയെ നിയോഗിക്കുകയും 45 ദിവസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയ ശേഷം നിയമന നടപടി സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം എന്നാല്‍ വര്‍ഷം രണ്ടു കഴിഞ്ഞിട്ടും കമ്മിറ്റിയും റിപ്പോര്‍ട്ടും പുറംലോകം കണ്ടില്ല.

വെള്ളി, വെങ്കലം മെഡല്‍ നേടുന്ന സ്പോര്‍ട്സ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രഖ്യാപനം വന്ന് പത്ത് വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ജോലി പട്ടികയിലുള്ള മുഴുവന്‍ കായികതാരങ്ങള്‍ക്കും നല്‍കുന്നില്ലെന്നത് താരങ്ങളോട് ചെയ്യുന്ന അനീതിയാണ്. ഫുട്‌ബോള്‍ താരങ്ങളായ റിനോ ആന്റോയും അനസ് എടത്തൊടികയും ജോലി നല്‍കാത്ത കാര്യത്തെപ്പറ്റി വെളിപ്പെടുത്തിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിനെ വെട്ടിലാക്കി അത്‌ലറ്റുകളും സമരവുമായെത്തിയത്.

 

Tags: againstsportsProtestgovtkeralaStars
Share
Tweet
SendShare

More News from this section

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട്; മൂന്ന് ജില്ലകളിൽ ഒരേസമയം ഇഡി പരിശോധന, തൃശ്ശൂരിൽ മാത്രം അഞ്ചിടങ്ങളിൽ റെയ്ഡ്

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ’; ഓപ്പറേഷൻ തൂഫാൻ അവിടെയാണ് വേണ്ടത്,‘കറക്ഷൻ ജയിലെന്നാണ് ബോർഡ്, ഒരാളെയെങ്കിലും തിരുത്തി വിട്ടിട്ടുണ്ടോ?’ സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Latest News

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies