കേരളത്തിലെ ഫുട്‌ബോൾ താരങ്ങളോടുളള സർക്കാരിന്റെ അവഗണന തുടർക്കഥയാകുന്നു. ഇന്ത്യയുടെ മുൻ മദ്ധ്യനിര താരം എൻ പി പ്രദീപും തന്നെ സർക്കാർ അവഗണിച്ചെന്ന് വെളിപ്പെടുത്തി. മുഖ്യമന്ത്രിയെയും കായികമന്ത്രിയെയും ഇക്കാര്യം പറഞ്ഞ് സമീപിച്ചിട്ടും അവഗണനയായിരുന്നെന്ന് മുൻതാരം കൂട്ടിച്ചേർത്തു. കായികമന്ത്രിയിൽ നിന്ന് നല്ല അനുഭവമല്ല നേരിട്ടത്. രണ്ട് തവണയാണ് മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും ജോലി ആവശ്യപ്പെട്ട് കത്ത് നൽകിയത്. എന്നാൽ ഇത് രണ്ടും അവർ തളളുകയും പ്രത്യേകമായി ഉത്തരവിറക്കാൻ കഴിയില്ലെന്ന് പറഞ്ഞെന്നും താരം പറഞ്ഞു.
സ്‌പോർട്‌സ് കൗൺസലിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത് ഗുരുതര വീഴ്ചയാണ്. സർക്കാരും സ്‌പോർട്‌സ് കൗൺസിലും വിചാരിച്ചാൽ ഈ പ്രശ്‌നം തീരാവുന്നതാണ്. അനസിനെയും റാഫിയെയും പോലുളള താരങ്ങൾ അവരുടെ കഴിവ് തെളിയിച്ചതിന് ശേഷമാണ് ദേശീയ ടീമിലെത്തിയത്. പ്രൊഫഷണൽ ഫുട്‌ബോൾ എന്നാൽ പണത്തിന് വേണ്ടി മാത്രമുളളതല്ല. ഫുടബോളിനോടുളള ആരാധന കൂടിയാണ്. അതിനാൽ ഈ താരങ്ങൾക്ക് ജോലി നൽകമണമെന്നും താരം പറഞ്ഞു.
Comments